ട്രംപിൻറെ പ്രതാപം മങ്ങുന്നു, ഡൗവിന് ചരിത്ര നഷ്ടം

  • ഡൗ ജോൺസ് , തുടർച്ചയായ ഒൻപതാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു
  • 1978 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടിവാണിത്
  • ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയായാണ്

Update: 2024-12-18 00:23 GMT

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, തുടർച്ചയായ ഒൻപതാം ദിവസവും നഷ്ടത്തിൽ അവസാനിച്ചു. 1978 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടിവാണിത്. ഡൗ ജോൺസ് 267.58 പോയിൻറ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 43,449.90 ൽ അവസാനിച്ചു. ഡൗ ജോൺസ് മാർക്കറ്റ് ഡാറ്റ പ്രകാരം, തുടർച്ചയായ ഒമ്പത് വ്യാപാര ദിനങ്ങളിൽ താഴ്ന്നു.

എസ് ആൻ്റ് പി 23.47 പോയിൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 6,050.61 ൽ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 64.83 പോയിൻറ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 20,109.06 ൽ അവസാനിച്ചു. ബുധനാഴ്ച വരാനിരിക്കുന്ന പലിശ നിരക്ക് സംബന്ധിച്ച ഫെഡറൽ റിസർവ് തീരുമാനത്തെ പറ്റിയുള്ള ആശങ്കകൾ വിപണിയിൽ പ്രതിഫലിച്ചതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.

ഇന്ത്യൻ വിപണി

ആഭ്യന്തര വിപണി ഇന്നലെ  വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയായാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു, യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയത് സൂചികകളുടെ ഇടിവിന് കാരണമായി.

സെൻസെക്സ് 1,064.12 പോയിൻ്റ് അഥവാ 1.30 ശതമാനം ഇടിഞ്ഞ് 80,684.45ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 332.25 പോയിൻ്റ് അഥവാ 1.35 ശതമാനം ഇടിഞ്ഞ് 24,336ലും വ്യാപാരം അവസാനിപ്പിച്ചു.

ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ ന്മഷ്ടം രേഖപെടുത്തിയപ്പോൾ ഐടിസിയും സിപ്ലയും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി ഓട്ടോ, ബാങ്ക്, എനർജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികൾ ഒരു ശതമാനം വീതം ഇടിഞ്ഞത്തോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.

പ്രതിരോധവും പിൻതുണയും

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,544, 24,619, 24,742

പിന്തുണ: 24,299, 24,223, 24,101

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,328, 53,518, 53,826

പിന്തുണ: 52,712, 52,522, 52,214

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 0.90 ലെവലിൽ നിന്ന് ഡിസംബർ 17 ന് 0.65ലേക്ക് (വീണ്ടും കുറഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് 3.32 ശതമാനം ഉയർന്ന് 14.49 ആയി.

Tags:    

Similar News