കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ മണപ്പുറം ഓഹരികൾ
- കൊച്ചിൻ മിനറൽസ് ഓഹരികൾ 3.97 ശതമാനം ഇടിഞ്ഞു
- വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 4.11 ശതമാനം ഉയർന്നു
- സിഎസ്ബി ബാങ്ക് ഓഹരികൾ 2.16 ശതമാനം താഴ്ന്നു
കേരളം കമ്പനികളിൽ മണപ്പുറം ഫിനൻസ് ഓഹരികളാണ് ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.75 ശതമാനം ഉയർന്ന ഓഹരികൾ 183.68 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 1.35 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 15,122 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 230.40 രൂപയിൽ താഴ്ന്ന വില 138.35 രൂപയുമാണ്.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ 4.11 ശതമാനം ഉയർന്ന് 260.96 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 2.11 ശതമാനം കുതിപ്പോടെ 38.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചി. നിറ്റാ ജലാറ്റിൻ ഓഹരികൾ 1.65 ശതമാനം 801.95 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.34 ശതമാനം വർധനയോടെ 839 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.05 ശതമാനം നേട്ടം നൽകി 2136.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
കൊച്ചിൻ മിനറൽസ് ഓഹരികൾ 3.97 ശതമാനം നഷ്ടത്തോടെ 375.90 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 2.95 ശതമാനം ഇടിഞ്ഞ് 429.50 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 2.16 ശതമാനം താഴ്ന്ന് 315.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.76 ശതമാനം നഷ്ടത്തിൽ 1547.50 രൂപയിലെത്തി. ടോളിൻസ് ടയേഴ്സ് ഓഹരികൾ 1.70 ശതമാനം ഇടിവോടെ 212.03 രൂപയിൽ ക്ലോസ് ചെയ്തു.