ഗിഫ്റ്റ് നിഫ്റ്റിയിൽ കുതിപ്പ്, ഇന്ത്യൻ സൂചികകൾ ഉയർന്ന് തുറക്കാൻ സാധ്യത

  • ഗിഫ്റ്റ് നിഫ്റ്റി 100 പോയിൻറിലധികം ഉയർന്നു
  • യു എസ് വിപണി സമ്മിശ്രമായി അവസാനിച്ചു
  • ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്
;

Update: 2025-01-28 02:00 GMT

ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.ടെക്നോളജി ഓഹരികളിലെ വിൽപ്പന സമ്മർദത്തെ തുടർന്ന് വാൾ സ്ട്രീറ്റ് സമ്മിശ്രമായി അവസാനിച്ചു. ഏഷ്യൻ വിപണികൾ ഇടിവിലാണ്.

വാൾ സ്ട്രീറ്റ്

യു എസ് വിപണി സമ്മിശ്രമായി അവസാനിച്ചു.  ഡിസംബർ 18 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ് തിങ്കളാഴ്ച  നാസ്ഡാക്ക് രേഖപ്പെടുത്തി. കുറഞ്ഞ വിലയുള്ള ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ യുഎസ് ചിപ്പ് നിർമ്മാതാക്കളിൽ കുത്തനെയുള്ള വിൽപ്പനയ്ക്ക് കാരണമായി.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 289.33 പോയിന്റ് അഥവാ 0.65% ഉയർന്ന് 44,713.58 ലെത്തി. എസ് ആൻറ് പി 500 88.96 പോയിന്റ് അഥവാ 1.46% കുറഞ്ഞ് 6,012.28 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 612.47 പോയിന്റ് അഥവാ 3.07% താഴ്ന്ന് 19,341.83 ലെത്തി.

ചൈനീസ് എയർ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പ് ഡീപ്സീക്കിനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന്, തിങ്കളാഴ്ച എൻവിഡിയ ഓഹരി കുത്തനെയുള്ള വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. എൻവിഡിയ ഓഹരി വില നാസ്ഡാക്കിൽ 124.80 ഡോളർ എന്ന നിലയിൽ താഴ്ന്ന് ഒരു ഓഹരിക്ക് 116.൭൦ ഡോളർ എന്ന  താഴ്ന്ന നിലയിലെത്തി. കമ്പനിയുടെ വിപണി മൂലധനം 600 ബില്യൺ ഡോളറിലധികം കുറഞ്ഞു

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 110.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 22,921 ൽ വ്യാപാരം നടത്തുന്നു. ഇത് ഇന്ത്യൻ വിപണിക്ക് ഒരു നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

വാൾസ്ട്രീറ്റിലെ  ടെക്നോളജി ഓഹരികളിലെ വിൽപ്പന സമ്മർദത്തെ തുടർന്ന് ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച താഴ്ന്നു. കുറഞ്ഞ വിലയുള്ള ചൈനീസ് ജനറേറ്റീവ് എഐ മോഡലായ ഡീപ്സീക്കിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ ടെക് ഓഹരികളിൽ വിൽപ്പനയ്ക്ക് ആക്കം കൂട്ടി.

ജപ്പാന്റെ നിക്കി 225 0.67% ഇടിഞ്ഞു, ടോപിക്സ് 0.36% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ഉയർന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.തായ്‌വാൻ, ദക്ഷിണ കൊറിയൻ, ചൈനീസ് വിപണികൾ ഉൾപ്പെടെ നിരവധി ഏഷ്യൻ വിപണികൾ ചാന്ദ്ര പുതുവത്സര അവധിക്ക് അടച്ചിരിക്കുന്നു.

ഇന്ത്യൻ വിപണി

ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കനത്ത വിൽപ്പനയായിരുന്നു വിപണിയുടെ ഇടിവിന് ആക്കം കൂട്ടിയത്. സെൻസെക്സ് 824 പോയിന്റ് ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി.

സെൻസെക്സ് 824.29 പോയിന്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 75,366.17 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 263.05 പോയിന്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് 22,829.15 ൽ ക്ലോസ് ചെയ്തു, 2024 ജൂൺ 6 ന് ശേഷം ആദ്യമായാണ് നിഫ്റ്റി 23,000 താഴെ വ്യാപാരം അവസാനിപ്പിക്കുന്നത്.

സെൻസെക്സിൽ 23 ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക് 4.49 ശതമാനം ഇടിഞ്ഞു, തുടർന്ന് സൊമാറ്റോ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.

മൂന്നാം പാദത്തിലെ മികച്ച ഫലങ്ങൾക്ക് ശേഷം ഐസിഐസിഐ ബാങ്ക് 1.39 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ, എം ആൻഡ് എം, എസ്‌ബി‌ഐ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

എല്ലാ സെക്ടറൽ സൂചികകളും ഇടിവിലാണ് ക്ലോസ് ചെയ്തത്. മീഡിയ സൂചിക 4.7 ശതമാനം ഇടിഞ്ഞു. ഐടി സൂചിക 3.4 ശതമാനം ഇടിഞ്ഞു, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, എനർജി സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.7 ശതമാനവും സ്മോൾക്യാപ് സൂചിക 3.5 ശതമാനവും ഇടിഞ്ഞു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി 

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,959, 23,011, 23,095

പിന്തുണ: 22,790, 22,738, 22,654

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,257, 48,370, 48,551

 പിന്തുണ: 47,894, 47,782, 47,601

 പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജനുവരി 27 ന് മുൻ സെഷനിലെ 0.84 ലെവലിൽ നിന്ന് 0.75 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

വിപണിയിലെ ചാഞ്ചാട്ടം കണക്കാക്കുന്ന ഇന്ത്യ വിക്സ് സൂചിക 8.29 ശതമാനം ഉയർന്ന് 18.13 ആയി. 2024 ഓഗസ്റ്റ് 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗ് നിലയാണിത്. 

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ

തിങ്കളാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 5,015 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപക 6,642 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

ഡോളറിന്റെ ശക്തമായ ഡിമാൻഡും ആഭ്യന്തര ഇക്വിറ്റികളിലെ നിശബ്ദമായ പ്രവണതയും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 86.31 ൽ ക്ലോസ് ചെയ്തു.

ഇന്ന്  ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ബജാജ് ഓട്ടോ, സിപ്ല, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിഎച്ച്ഇഎൽ, ബോഷ്, ജെഎസ്ഡബ്ല്യു എനർജി, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ, സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്, കോൾഗേറ്റ് പാമോലൈവ്, സിഎസ്ബി ബാങ്ക്, എക്സൈഡ് ഇൻഡസ്ട്രീസ്, ജിഎംആർ എയർപോർട്ട്സ്, ഹിന്ദുസ്ഥാൻ സിങ്ക്, ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി, ലെ ട്രാവന്യൂസ് ടെക്നോളജി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്, മഹാനഗർ ഗ്യാസ്, മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, നൊവാർട്ടിസ് ഇന്ത്യ, പിരമൽ ഫാർമ, റൈറ്റ്സ്, റൂട്ട് മൊബൈൽ, ആർ ആർ കാബൽ, എസ്ബിഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ്, എസ്ഐഎസ്, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി, ബസാർ സ്റ്റൈൽ റീട്ടെയിൽ, സുസ്ലോൺ എനർജി, ടിടികെ പ്രസ്റ്റീജ്, ടിവിഎസ് മോട്ടോർ കമ്പനി, യുടിഐ എഎംസി എന്നിവ ജനുവരി 28 ന് അവരുടെ ത്രൈമാസ വരുമാനം പ്രഖ്യാപിക്കും.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ടാറ്റ പവർ

മുഖ്യമന്ത്രി സൗർ കൃഷി വാഹിനി യോജനയ്ക്കായി 300 മെഗാവാട്ട് പവർ എഎൽഎംഎം മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനായി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടിപി സോളാർ മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനിയുമായി 455 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. 

വിപ്രോ

ഫ്രൈസ്‌ലാൻഡ് കാമ്പിന അഞ്ചര വർഷത്തേക്ക് വിപ്രോയെ തങ്ങളുടെ പ്രധാന ഐടി സേവനങ്ങൾ കൈകാര്യം ചെയ്യാൻ തിരഞ്ഞെടുത്തു.

സമ്മാൻ ക്യാപിറ്റൽ

ഒരു ഓഹരിക്ക് 150 രൂപ നിരക്കിൽ  8.66 കോടി  ഓഹരികൾ വിറ്റ് കമ്പനി 1,300 കോടി രൂപ സമാഹരിച്ചു.

ആസാദ് എഞ്ചിനീയറിംഗ്

സൂപ്പർക്രിട്ടിക്കൽ ടർബൈനുകൾക്കായി നൂതനവും ഉയർന്ന സങ്കീർണ്ണതയുള്ളതുമായ റൊട്ടേറ്റിംഗ് എയർഫോയിലുകൾ വിതരണം ചെയ്യുന്നതിനായി ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ (ഭെൽ) നിന്ന് കമ്പനി ഒരു വാങ്ങൽ ഓർഡർ നേടിയിട്ടുണ്ട്.

അരവിന്ദ് സ്മാർട്ട്‌സ്‌പേസസ്

റിയൽ എസ്റ്റേറ്റ് വികസന കമ്പനി അഹമ്മദാബാദിലെ  വ്യാവസായിക പാർക്കിനായി ഒരു കരാറിൽ ഒപ്പുവച്ചു.  440 ഏക്കർ വിസ്തീർണ്ണമുള്ള 1,350 കോടി രൂപയുടെ പദ്ധതിയാണിത്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയുടെ ഒമാൻ ശാഖ ഏറ്റെടുത്തിരിക്കുന്ന ബിസിനസ്സ് ബാങ്ക് ദോഫറിലേക്ക് മാറ്റുന്നതിനായി  ബിസിനസ് ട്രാൻസ്ഫർ കരാർ ഒപ്പിട്ടു.

ഐഐഎഫ്എൽ ഫിനാൻസ്

കമ്പനിയിലെ അൺസെക്യുർഡ് ലെൻഡിംഗ് ബിസിനസ് ഹെഡ് സ്ഥാനത്ത് നിന്ന് ഭരത് അഗർവാൾ ജനുവരി 27 ന് രാജിവച്ചു.

ടാറ്റ സ്റ്റീൽ

ഡിസംബർ പാദത്തിൽ ടാറ്റ സ്റ്റീലിൻറെ സംയോജിത അറ്റാദായം 36% ഇടിഞ്ഞ് 327 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 513 കോടി രൂപയായിരുന്നു.

ബജാജ് ഹൗസിംഗ് ഫിനാൻസ്

മൂന്നാം പാദത്തിൽ ബജാജ് ഹൗസിംഗ് ഫിനാൻസ് നികുതിക്ക് ശേഷമുള്ള ലാഭത്തിൽ (PAT) 25% വാർഷിക വളർച്ച (YoY) റിപ്പോർട്ട് ചെയ്തു, അതേസമയം അറ്റ ​​പലിശ വരുമാനം 25% വാർഷിക വളർച്ചയോടെ 806 കോടി രൂപയായി.

കോൾ ഇന്ത്യ

കോൾ ഇന്ത്യയുടെ ഡിസംബർ പാദത്തിലെ സംയോജിത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 17% ഇടിവ് രേഖപ്പെടുത്തി 8,506 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,253 കോടി രൂപയായിരുന്നു.

Tags:    

Similar News