ഫ്ലാറ്റായി ക്ലോസ് ചെയ്ത് വിപണി, ഏഴാം ദിവസവും ഇടിവ് രേഖപ്പെടുത്തി നിഫ്റ്റി

Update: 2025-02-27 12:03 GMT

വിപണി ഇന്ന് ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 10.31 പോയിന്റ് അഥവാ 0.01 ശതമാനം നേട്ടത്തോടെ 74,612.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 2.50 പോയിന്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 22,545.05 ലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) തുടര്‍ച്ചയായ പിന്‍വലിക്കലാണ് വിപണി നഷ്ടത്തിലാകാനുളള കാരണം.

സെൻസെസ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സൺ ഫാർമ, സൊമാറ്റോ, ടാറ്റ സ്റ്റീൽ, നെസ്‌ലെ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ഓഹരികൾ നഷ്ടം നേരിട്ടു.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ എന്നിവ 0.20 - 0.50 ശതമാനം വരെ ഉയർന്നപ്പോൾ നിഫ്റ്റി ഓട്ടോ, മീഡിയ, എനർജി, ഓയിൽ ആൻഡ്  ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി, പവർ തുടങ്ങി എല്ലാ സൂചികകളും 1-3 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 2 ശതമാനം ഇടിഞ്ഞു.  ഇന്ത്യ വിക്സ് 2.97 ശതമാനം ഇടിഞ്ഞ് 13.31 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും പോസിറ്റീവ് ട്രെൻഡിൽ ക്ലോസ് ചെയ്‌തപ്പോൾ സിയോൾ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലായിരുന്നു. യൂറോപ്യൻ വിപണികൾ കൂടുതലും താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്ര പ്രതികരണത്തോടെയാണ് അവസാനിച്ചത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.69 ശതമാനം ഉയർന്ന് 73.03 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഇടിഞ്ഞ് 87.21 ൽ ക്ലോസ് ചെയ്തു.

Tags:    

Similar News