ഗിഫ്റ്റി നിഫ്റ്റി ഇടിഞ്ഞു, വിപണി താഴ്ന്നു തുറക്കാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി 62.5 പോയിൻറ് ഇടിഞ്ഞ് 23,944.50 ൽ വ്യാപാരം നടത്തുന്നു
- തുടക്ക വ്യാപാരത്തിൽ ഏഷ്യൻ വിപണികൾ ഇടിവിലാണ്.
- യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു
ഇന്ത്യൻ വിപണി ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 62.5 പോയിൻറ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 23,944.50 ൽ വ്യാപാരം നടത്തുന്നു. ഇത് ഇന്ത്യൻ വിപണിയുടെ നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണി
വെള്ളിയാഴ്ച തുടക്ക വ്യാപാരത്തിൽ ഏഷ്യൻ വിപണികൾ ഇടിവിലാണ്. ടോക്കിയോ സമയം രാവിലെ 8:08 വരെ എസ് ആൻ്റ് പി 500 ഫ്യൂച്ചറുകൾക്ക് കാര്യമായ മാറ്റമുണ്ടായില്ല. നിക്കി 225 ഫ്യൂച്ചറുകൾ 0.2% ഇടിഞ്ഞു. ഹാംഗ് സെംഗ് ഫ്യൂച്ചറുകൾ 0.3% നഷ്ടത്തിലാണ്. ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200, 0.4% താഴ്ന്നു.
യു.എസ് വിപണി
യുഎസിലെ പ്രധാന ഓഹരി സൂചികകൾ വ്യാഴാഴ്ച സ്ഥിരത കൈവരിച്ചെങ്കിലും തുടക്ക വ്യാപരത്തിലെ നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 15.37 പോയിൻറ് അഥവാ 0.04 ശതമാനം ഉയർന്ന് 42,342.24 ൽ ക്ലോസ് ചെയ്തു. എസ് ആൻ്റ് പി 0.09% ഇടിഞ്ഞ് 5,867.08-ൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.09% ഇടിഞ്ഞ് 19,372.77.എന്ന നിലയിലെത്തി.
ഇന്ത്യൻ വിപണി
തുടർച്ചയായി നാലാം ദിവസവും വിപണി വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്‍പ്പന വിപണിയെ ഇടിവിലെത്തിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിൾസ്, ബാങ്കിംഗ്, ഐടി ഓഹരികളിലെ കുത്തനെയുള്ള ഇടിവ് വിപണിയുടെ ഇടിവിന് ആക്കം കൂട്ടി.
സെൻസെക്‌സ് 964.15 പോയിൻ്റ് അഥവാ 1.20 ശതമാനം ഇടിഞ്ഞ് 79,218.05 ലും നിഫ്റ്റി 247.15 പോയിൻ്റ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 23,951.70 ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിൽ സെൻസെക്സ് 2,915.07 പോയിൻ്റ് അഥവാ 3.54 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 816.6 പോയിൻ്റ് അഥവാ 3.29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
സെൻസെക്സിൽ ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികൾ നേട്ടത്തിലായിരുന്നു.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ഐടി, ഡിഫൻസ്, ഫിനാൻഷ്യൽ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.30 ശതമാനവും സ്മോൾക്യാപ് സൂചിക 0.28 ശതമാനവും ഇടിഞ്ഞു.
പ്രതിരോധവും പിൻതുണയും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,994, 24,025, 24,077
പിന്തുണ: 23,891, 23,859, 23,808
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,744, 51,868, 52,069
പിന്തുണ: 51,342, 51,218, 51,017
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.55 ലെവലിൽ നിന്ന് ഡിസംബർ 19 ന് 0.91 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, 0.96 ശതമാനം വർധിച്ച് 14.51 ലെവലിൽ എത്തി.
വിദേശ സ്ഥാപക നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വ്യാഴാഴ്ച 4,224 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 3943 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപ
രൂപ 14 പൈസ ഇടിഞ്ഞ് നിർണായകമായ 85 ലെവൽ ലംഘിച്ച് വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന 85.08 എന്ന നിലയിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ധനലക്ഷ്മി ബാങ്ക്
297.54 കോടി രൂപ വരെ മൂല്യമുള്ള ഇക്വിറ്റി ഷെയറുകളുടെ അവകാശ ഇഷ്യൂവിന് ബോർഡ് അംഗീകാരം നൽകി, അവകാശ ഇഷ്യൂ വില ഓഹരി ഒന്നിന് 21 രൂപയായി നിശ്ചയിച്ചു. ഇഷ്യു 2025 ജനുവരി 8-ന് ആരംഭിക്കുകയും 2025 ജനുവരി 28-ന് അവസാനിക്കുകയും ചെയ്യും.
ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി
കമ്പനി അതിൻ്റെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) ഇഷ്യു അവസാനിപ്പിച്ച് സൊസൈറ്റി ജനറൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ, എസ്‌ബിഐ ജനറൽ ഇൻഷുറൻസ്, ലീഡിംഗ് ലൈറ്റ് ഫണ്ട് എന്നിവയുൾപ്പെടെ നിരവധി സ്ഥാപന നിക്ഷേപകരിൽ നിന്ന് 600 കോടി രൂപ സമാഹരിച്ചു, ഒരു ഷെയറൊന്നിന് 43.01 രൂപ നിരക്കിൽ 13.95 കോടി ഓഹരികൾ നൽകി. .
എക്സൈഡ് ഇൻഡസ്ട്രീസ്
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എക്‌സൈഡ് എനർജി സൊല്യൂഷൻസ്, ഹ്യുണ്ടായ് മോട്ടോറിൻ്റെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബാറ്ററി സെല്ലുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുമായി ബൈൻഡിംഗ് ടേം ഷീറ്റ് നടപ്പിലാക്കിയിട്ടുണ്ട്.
ടോളിൻസ് ടയറുകൾ
കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സിഎംഎ സോജൻ സി എസിനെ 2024 ഡിസംബർ 19 മുതൽ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
കെപിഐ ഗ്രീൻ എനർജി
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഹൈബ്രിഡ് സോളാർ, വിൻഡ് പവർ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനായി കമ്പനി രാജസ്ഥാൻ സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇൻ്റർഗ്ലോബ് ഏവിയേഷൻ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇൻ്റർഗ്ലോബ് ഏവിയേഷൻ ഫിനാൻഷ്യൽ സർവീസസ് ഐഎഫ്എസ്‌സിക്ക് 43 മില്യൺ ഡോളർ വരെ വായ്പ അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
മുഫിൻ ഗ്രീൻ ഫിനാൻസ്
18 മില്യൺ ഡോളർ വരെ വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി യുഎസ് ഗവൺമെൻ്റ് വികസന ധനകാര്യ സ്ഥാപനമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷനുമായി കമ്പനി ഒരു സാമ്പത്തിക കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
2025 ജനുവരി 25 മുതൽ മൂന്ന് വർഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഉൻസൂ കിമ്മിനെ വീണ്ടും നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി
അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) ലാവണ്യ മുണ്ടയൂരിനെ ഉയർത്തി. നിയമനം ലഭിക്കുമ്പോൾ ലാവണ്യ മുണ്ടയൂർ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ജനറൽ മാനേജരായിരുന്നു.