കുത്തനെ ഇടിഞ്ഞ് വിപണി; കൂപ്പുകുത്തി ഓട്ടോ ഓഹരികൾ

  • മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു

Update: 2024-12-17 11:38 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയായാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു, യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയത് സൂചികകളുടെ ഇടിവിന് കാരണമായി.

സെൻസെക്സ് 1,064.12 പോയിൻ്റ് അഥവാ 1.30 ശതമാനം ഇടിഞ്ഞ് 80,684.45ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 332.25 പോയിൻ്റ് അഥവാ 1.35 ശതമാനം ഇടിഞ്ഞ് 24,336ലും വ്യാപാരം അവസാനിപ്പിച്ചു.

ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ ന്മഷ്ടം രേഖപെടുത്തിയപ്പോൾ ഐടിസിയും സിപ്ലയും മാത്രമാണ് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി ഓട്ടോ, ബാങ്ക്, എനർജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികൾ ഒരു ശതമാനം വീതം ഇടിഞ്ഞത്തോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് ഇടിവോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 278.70 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.50 ശതമാനം ഇടിഞ്ഞ് ബാരലിന് 73.58 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.90ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 0.45 ശതമാനം താഴ്ന്ന് 2657 ഡോളറിലെത്തി.

Tags:    

Similar News