തിരിച്ചുകയറി വിപണി; തകർപ്പൻ മുന്നേറ്റം, നഷ്ടങ്ങൾക്ക് അറുതിയായോ?

Update: 2025-03-05 11:16 GMT
market gains, healthcare stocks on the rise
  • whatsapp icon

തുടർച്ചയായ പത്ത് വ്യാപാര  ദിനങ്ങളിലെ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്ക് മടങ്ങിയെത്തി. സെൻസെക്സ് 740.30 പോയിന്റ് അഥവാ 1.01 ശതമാനം ഉയർന്ന് 73,730.23 ലും നിഫ്റ്റി 254.65 പോയിന്റ് അഥവാ 1.15 ശതമാനം ഉയർന്ന് 22,337.30 ലും എത്തി. 

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻ‌ടി‌പി‌സി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഐ‌ടി‌സി, നെസ്‌ലെ ഇന്ത്യ, എച്ച്‌സി‌എൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, സൊമാറ്റോ ഓഹരികൾ ഇടിവ് നേരിട്ടു.

സെക്ടറൽ സൂചിക

എല്ലാ സെക്ടറൽ സൂചികകളും ഇന്ന് നേട്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, പവർ, പിഎസ്‌യു ബാങ്ക്, ഐടി ആൻഡ് ടെലികോം എന്നി സൂചികകൾ 3-4 ശതമാനം വരെ ഉയർന്നു.

ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.80 ശതമാനവും മിഡ് ക്യാപ് സൂചിക 2.66 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 1.15 ശതമാനം ഇടിഞ്ഞ് 13.83 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ പോസിറ്റീവ് നിലയിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച വാൾസ്ട്രീറ്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.69 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയർന്ന് 87.00 എന്ന നിലയിലെത്തി.

Tags:    

Similar News