കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ധനലക്ഷ്മി ബാങ്ക് ഓഹരികൾ

Update: 2024-12-17 13:43 GMT

കേരള കമ്പനികളിൽ ഇന്ന് ധനലക്ഷ്മി ബാങ്ക് ഓഹരികളാണ് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.22 ശതമാനം ഉയർന്ന ഓഹരികൾ 42.53 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 6.42 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1013 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്ന വില 28.25 രൂപയുമാണ്.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 5.74 ശതമാനം നേട്ടത്തോടെ 236.01 രൂപയിലെത്തി. കേരളാ ആയുര്‍വേദ ഓഹരികൾ 3.38 ശതമാനം കുതിപ്പോടെ 403.55 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 3.23 ശതമാനം ഉയർന്ന് 394.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 0.15 ശതമാനം വർധനയോടെ 121.92 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 0.51 ശതമാനം നേട്ടം നൽകി 1014.80 രൂപയിൽ ക്ലോസ് ചെയ്തു.

ഹാരിസണ്‍സ് മലയാളം ഓഹരികൾ 2.01 ശതമാനം ഇടിവിൽ 312.05 രൂപയിലെത്തി. വണ്ടര്‍ലാ ഹോളിഡേയ്സ് ഓഹരികൾ 1.57 ശതമാനം നഷ്ടത്തിൽ 831.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാന്‍സ് ഓഹരികൾ 1.94 ശതമാനം താഴ്ന്ന് 181.44 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികൾ 0.67 ശതമാനം ഇടിഞ്ഞ് 2104.90 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.34 ശതമാനം നഷ്ടത്തിൽ 532.85 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News