യുഎസ് താരിഫ് ആശങ്ക; വിപണി നാലാം ദിവസവും ഇടിഞ്ഞു

കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട് ബാങ്കിംഗ്, മെറ്റല്‍, ഓയില്‍ ഓഹരികള്‍

Update: 2025-02-10 11:28 GMT

ട്രംപിന്റെ പുതിയ താരിഫ് ഭീഷണികള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും, ബാങ്കിംഗ്, മെറ്റല്‍, ഓയില്‍ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുകയും ചെയ്തതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു.

ബിഎസ്ഇ സെന്‍സെക്‌സ് 548.39 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 77,311.80 ല്‍ അവസാനിച്ചു. നിഫ്റ്റി 178.35 പോയിന്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 23,381.60 ലെത്തി.

പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, സൊമാറ്റോ, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ താഴ്ന്ന നിലയിലായപ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ആയി അവസാനിച്ചു.

യൂറോപ്യന്‍ വിപണികള്‍ ഉയര്‍ന്ന നിലയിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച യുഎസ് വിപണികള്‍ താഴ്ന്ന നിലയിലായിരുന്നു.

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 470.39 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ 1.04 ശതമാനം ഉയര്‍ന്ന് 75.44 യുഎസ് ഡോളറിലെത്തി. 

Tags:    

Similar News