കേരള കമ്പനികൾ ഇന്ന്; കുതിക്കാനാവാതെ കൊച്ചിൻ ഷിപ്പ് യാർഡ്

  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.80 ശതമാനം നേട്ടത്തിൽ
  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.37 ശതമാനം നഷ്ടം നൽകി
  • നലക്ഷ്മി ബാങ്ക് 2.12 ശതമാനം താഴ്ന്നു

Update: 2024-08-29 13:47 GMT

ഓഗസ്റ്റ് 29ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ ഇടിഞ്ഞത് 24.24 ശതമാനമാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.88 ശതമാനം ഇടിഞ്ഞ ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 1954.80 രൂപയിലാണ്. ഏകദേശം 18.48 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 52,959 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 420.75 രൂപയുമാണ്.

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.80 ശതമാനം നേട്ടത്തോടെ 331.20 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.72 ശതമാനം വർധനയോടെ 319.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.78 ശതമാനം ഉയർന്ന് 216.52 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.78 ശതമാനം കുതിപ്പിൽ 1973.75 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 0.21 ശതമാനം നേട്ടം നൽകി 461.10 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.18 ശതമാനം നേട്ടത്തോടെ 195.92 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.37 ശതമാനം നഷ്ടത്തോടെ 228.75 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 2.17 ശതമാനം ഇടിവിൽ 227.9 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 2.12 ശതമാനം താഴ്ന്ന് 38.81 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ആസ്റ്റർ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 402.15 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.67 ശതമാനം നഷ്ടം നൽകി. കിറ്റെക്സ് ഓഹരികൾ ഒന്നര ശതമാനം ഇടിഞ്ഞതോടെ 363.18 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News