സെനിത്ത് ഡ്രഗ്‌സ് ഐപിഒ ഫെബ്രുവരി 19-ന്; ലക്ഷ്യം 41 കോടി
- ഇഷ്യൂ ഫെബ്രുവരി 22-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 75-79 രൂപ
- ഒരു ലോട്ടിൽ 1600 ഓഹരികൾ
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സെനിത്ത് ഡ്രഗ്‌സിന്റെ ഐപിഒ ഫെബ്രുവരി 19-ന് ആരംഭിക്കും. ഇഷ്യൂ വഴി 51.49 ലക്ഷം ഓഹരികൾ നൽകി 40.68 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 75-79 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 126,400 രൂപയാണ്.
ഇഷ്യൂ ഫെബ്രുവരി 22-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 23-ന് പൂർത്തിയാവും. ഓഹരികൾ ഫെബ്രുവരി 27-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങൽ, നിലവിലുള്ള നിർമാണ ബ്ലോക്കിന്റെ വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും
2000-ൽ സ്ഥാപിതമായ സെനിത്ത് ഡ്രഗ്‌സ് ജനറിക് മരുന്നുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും സ്പെഷ്യലൈസ് ചെയുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്.
കമ്പനിയുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ:
ഒആർഎസ് (ORS) പൊടി
ലിക്വിഡ് ഓറലുകൾ
ഓയിന്റ്മെന്റ്സ്
ലിക്വിഡ് എക്സ്റ്റേണൽസ്
ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.