സുനിത ടൂൾസ് ഐപിഒ സെപ്റ്റം 29 വരെ
- ഇഷ്യൂ വഴി 22.04 കോടി രൂപ സമാഹരിക്കും
- ഓഹരിയൊന്നിന് 145 രൂപ
- ഒരു ലോട്ടിൽ 1000 ഓഹരികൾ
സുനിത ടൂൾസ് ഐപിഒ സെപ്റ്റംബർ 29-ന് അവസാനിക്കും. സെപ്റ്റംബർ 26-ന് ആരംഭിച്ച ഇഷ്യു വഴി 22.04 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 19.14 കോടി രൂപയുടെ പുതിയ ഓഹരികളും 2.90 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്ന.
പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 145 രൂപയാണ് വില. കുറഞ്ഞത് 1000 ഓഹരികൾക്ക് അപേക്ഷിക്കണം. അലോട്ട്‌മെന്റ് ഒക്ടോബർ 5-ന് പൂർത്തിയാക്കി ഓഹരികൾ 10-ന് ബിഎസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
സംഗീത പാണ്ഡെ, സഞ്ജയ് കുമാർ പാണ്ഡെ, സതീഷ് കുമാർ പാണ്ഡെ, രാഗിണി പാണ്ഡെ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പ്രവർത്തന മൂലധധം പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കും.
1988-ൽ ആരംഭിച്ച സുനിത ടൂൾസ് ലിമിറ്റഡ് ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഇലക്‌ട്രോണിക്‌സ്, കൺസ്യൂമർ ഗുഡ്‌സ്, മാനുഫാക്‌ചറിംഗ് മേഖലകൾക്കായി മോൾഡ് ബേസും മെഷീനിംഗ് ഭാഗങ്ങളും നിർമ്മിക്കുന്നു. മുംബൈയിലെ വസായിലാണ് കമ്പനിയുടെ യൂണിറ്റ്.
കസ്റ്റമൈസ്ഡ് മോൾഡ് ബേസുകൾ, പ്രിസിഷൻ ഫിനിഷ് സിഎൻസി മെഷീനിംഗ്, പ്ലാസ്റ്റിക് മോൾഡ് ബേസുകൾ, പോക്കറ്റ് മെഷീനിംഗ്, ഇഞ്ചക് മോൾഡ് ബേസുകൾ, പ്രിസിഷൻ കോമ്പോണന്റ് മെഷീനിംഗ്, കാപ്- ക്ലോഷർ മോൾഡ് ബേസുകൾ, ബ്ലോ മോൾഡ് ബേസുകൾ, സ്റ്റാൻഡേർഡ് മോൾഡ് ബേസുകൾ, കംപ്രഷൻ മോൾഡ് ബേസുകൾ, ഡൈ കാസ്റ്റിംഗ് മോൾഡ് ബേസുകൾ, ഓവർ മോൾഡ് ബേസുകൾ, പ്രോട്ടോടൈപ്പ് മോൾഡ് ബേസുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
2020-21 -ൽ 666.36 ലക്ഷം രൂപയും 2021-22 -ല്‍ 873.47 ലക്ഷം രൂപയും 2022-23 -ല്‍ 1,384.44 ലക്ഷം രൂപയും വരുമാനം നേടി.
ഇഷ്യൂവിന്റെ ലീഡ് മാനേജർ ആര്യമാൻ ഫിനാൻഷ്യൽ സർവീസസും രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡുമാണ്.