ജെജി കെമിക്കൽസ് ഐപിഒ മാർച്ച്-7 വരെ

  • പ്രൈസ് ബാൻഡ് 210-221 രൂപ
  • ഒരു ലോട്ടിൽ 67 ഓഹരികൾ
  • ഓഹരികൾ മാർച്ച് 13-ന് ലിസ്റ്റ് ചെയ്യും

Update: 2024-03-05 11:20 GMT

സിങ്ക് ഓക്സൈഡ് നിർമ്മാതാക്കളായ ജെജി കെമിക്കൽസ് ഐപിഒ മാർച്ച് 5-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 1.13 കോടി ഓഹരികൾ നൽകി 251.19 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 165 കോടി രൂപയുടെ പുതിയ ഇഷ്യൂവും 86.19 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

ഇഷ്യൂ മാർച്ച് 7-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 11-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ മാർച്ച് 13-ന് ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 210-221 രൂപയാണ്. കുറഞ്ഞത് 67 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,807 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (938 ഓഹരികൾ), തുക 207,298 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (4,556 ഓഹരികൾ), തുക 1,006,876 രൂപ.

സുരേഷ് ജുൻജുൻവാല, അനിരുദ്ധ് ജുൻജുൻവാല, അനുജ് ജുൻജുൻവാല എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കടം തിരിച്ചടവ്,  ആന്ധ്രാപ്രദേശിലെ നായിഡുപേട്ടയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ചെലവ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

1975-ൽ സ്ഥാപിതമായ ജെജി കെമിക്കൽസ് ഫ്രഞ്ച് പ്രക്രിയ ഉപയോഗിക്കുന്ന ഒരു സിങ്ക് ഓക്സൈഡ് നിർമ്മാതാക്കളാണ്. കമ്പനി 80-ലധികം ഗ്രേഡുകളിലുള്ള സിങ്ക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുണ്ട്.

സെറാമിക്‌സ്, പെയിൻ്റ്‌സ് ആൻഡ് കോട്ടിംഗുകൾ, ഫാർമസ്യൂട്ടിക്കൽസ്, കോസ്‌മെറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, ബാറ്ററികൾ, അഗ്രോകെമിക്കലുകൾ, വളങ്ങൾ, സ്പെഷ്യാലിറ്റി കെമിക്കൽസ്, ലൂബ്രിക്കൻ്റുകൾ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ വിവിധ വ്യാവസായിക മേഖലകളിൽ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നു.

ജംഗൽപൂരിലും ബേലൂരിലും കൊൽക്കത്തയിലും പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ നായിഡുപേട്ടയിലും കമ്പനിക്ക് മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്. മെറ്റീരിയൽ സബ്സിഡിയറിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സൗകര്യമാണ് നായിഡുപേട്ടയിലുള്ളത്. 

പത്തിലധികം രാജ്യങ്ങളിലായി 200-ലധികം പ്രാദേശിക, 50 അന്തർദ്ദേശീയ ഉപഭോക്താൾ കമ്പനിക്കുണ്ട്.സെൻട്രം ക്യാപിറ്റൽ, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്, കീനോട്ട് ഫിനാൻഷ്യൽ സർവീസസ് എന്നിവ ഐപിഒയുടെ ലീഡ് മാനേജർമാരാണ്. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

Tags:    

Similar News