അവധിയെ തുടർന്ന് ഐപിഒ തീയതികൾ പുന:ക്രമീകരിച്ചു
- നോവ അഗ്രിടെക് ഐപിഒയുടെ തിയതി ജനുവരി 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി
- മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ ഓഹരികളുടെ ലിസ്‌റ്റിംഗ് 23-ന്
- മാക്‌സ്‌പോഷർ ഐപിഒ യുടെ 22-ലെ ലിസ്‌റ്റിംഗ് 23 ലേക്ക് മാറ്റി
ജനുവരി 22 ന് ആഭ്യന്തര ഓഹരി വിപണി അവധിയായി പ്രഖ്യാപിച്ചത്തോടെ ഇന്ന് അവസാനിക്കേണ്ട ഐപിഒകൾ, ലിസ്റ്റ് ചെയ്യാനിരുന്ന ഓഹരികൾ, വിപണിയിലെത്തേണ്ട ഐപിഒകൾ തുടങ്ങിയവയുടെ തീയതികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
മെയിൻബോർഡ് സെഗ്‌മെന്റിൽ
ജനുവരി 22 മുതൽ 24 വരെ സബ്‌സ്‌ക്രിപ്‌ഷനായി തയ്യാറെടുത്തിരുന്ന നോവ അഗ്രിടെക് ഐപിഒയുടെ തിയതി ജനുവരി 23 മുതൽ 25 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി. ഇതിനെ തുടർന്ന് ഓഹരികളുടെ ലിസ്റ്റിംഗ് തിയ്യതികളിലും മാറ്റമുണ്ടാകും.
ഇപാക് ഡ്യൂറബിൾ ഐപിഒയുടെ അപേക്ഷകൾക്കുള്ള അവസാന തിയതി ജനുവരി 23 നായിരുന്നു. അവധിയെ തുടർന്ന് ജനുവരി 24 ന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചു. അതേസമയം ഓഹരികൾ നേരത്തെ തീരുമാനിച്ച 29 ന് പകരം ജനുവരി 30 ന് ലിസ്റ്റ് ചെയ്യും.
ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യാനിരുന്ന മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ ഓഹരികളുടെ ലിസ്‌റ്റിംഗ് ജനുവരി 23-ലേക്ക് പുനഃക്രമീകരിച്ചു.
എസ്എംഇ സെഗ്‌മെന്റിൽ
ചെറുകിട, ഇടത്തരം എന്റർപ്രൈസ് (എസ്എംഇ) വിഭാഗത്തിൽ, ജനുവരി 22 മുതൽ 24 വരെ സബ്‌സ്‌ക്രിപ്‌ഷനായി തയ്യാറെടുത്തിരുന്ന ബ്രിസ്ക് ടെക്നോവിഷൻ ഐപിഒ ജനുവരി 23-ന് ആരംഭിച്ച് ജനുവരി 25-ന് അവസാനിക്കും. ജനുവരി 30-ന് പകരം ലിസ്‌റ്റിംഗ് തീയതി 31-ലേക്ക് പുനഃക്രമീകരിച്ചു.
ജനുവരി 22-ന് അവസാനിക്കേണ്ട ക്വാളിടെക് ലാബ്സ് ഐപിഒ 23 ലേക്ക് മാറ്റിവച്ചു, അതേസമയം യൂഫോറിയ ഇൻഫോടെക് ഇന്ത്യ, കോൺസ്റ്റലെക് എഞ്ചിനീയർസ്, അഡിക്റ്റീവ് ലേണിംഗ് ടെക്നോളജി പബ്ലിക് ഇഷ്യൂകൾ ജനുവരി 24-ന് അവസാനിക്കും. അതനുസരിച്ച്, ഇവയുടെ ലിസ്റ്റിംഗ് 29-ന് പകരം ജനുവരി 30 ലേക്ക് മാറ്റി നിശ്ചയിച്ചു.
ജനുവരി 15-17 കാലയളവിൽ 904.86 ഇരട്ടി സബ്‌സ്‌ക്രൈബു ചെയ്‌ത മാക്‌സ്‌പോഷർ ഐപിഒ ജനുവരി 22-ലെ ലിസ്‌റ്റിംഗ് ഷെഡ്യൂളിന് പകരം 23 ലേക്ക് മാറ്റി.
ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, ഹോമോലോഗേഷൻ, സർട്ടിഫിക്കേഷൻ, കൺസൾട്ടിംഗ് സേവനങ്ങൾ എന്നിവ നൽകുന്ന ക്വാളിടെക് ലാബ്സ് ജനുവരി 25 ന് ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഐപിഒ അവസാന തീയതി ജനുവരി 23 വരെ നീട്ടിയതിനാൽ, അതിന്റെ ലിസ്റ്റിംഗ് തീയതി ഇപ്പോൾ ജനുവരി 29 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.