ഗോയൽ സാൾട്ട് ഐപിഒ പ്രൈസ് ബാൻഡ് 36-38 രൂപ

  • ഗോയൽ സാൾട്ട് ഐപിഒ സെപ്റ്റംബർ 26-29 വരെ
  • ഒരു ലോട്ടിൽ 3000 ഓഹരികൾ
  • ഓഹരികൾ ഒക്‌ടോബർ 10-ന് ലിസ്റ്റ് ചെയ്യും.

Update: 2023-09-25 11:26 GMT

ഗോയൽ സാൾട്ട് ഐപിഒ സെപ്റ്റംബർ 26-ന് ആരംഭിക്കും. 29-ന് അവസാനിക്കും.  പത്തു രൂപ മുഖവിലയുള്ള ഗോയൽ സാൾട്ട് ഐപിഒ പ്രൈസ് ബാൻഡ് 36-38 രൂപയാണ്. കുറഞ്ഞത് 3000 ഓഹരിക്ക് അപേക്ഷിക്കണം.  ഇഷ്യു വഴി 18.63 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം.

ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 5-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്‌ടോബർ 10-ന് ലിസ്റ്റ് ചെയ്യും.

2010-ൽ സ്ഥാപിതമായ ഗോയൽ സാൾട്ട് ലിമിറ്റഡ്,രാജസ്ഥാൻ സംസ്ഥാനത്തെ ഭൂഗർഭ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ഉപ്പ് ശുദ്ധീകരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നു . രാജേഷ് ഗോയൽ, പ്രമേഷ് ഗോയൽ, ലോകേഷ് ഗോയൽ, രാധിക ഗോയൽ, പ്രിയങ്ക ഗോയൽ, രേഖ ഗോയൽ,ബിഹാരി ഗോയൽ , രാജേഷ് ഗോയൽ , പരമേഷ് ഗോയൽ, ലോകേഷ് ഗോയൽ  എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധന ചെലവ്, ബ്രാൻഡ് സൃഷ്ടിക്കലും മാർക്കറ്റിംഗ് ചെലവുകളും, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

ഗോയൽ സാൾട്ട് ലിമിറ്റഡ് ട്രിപ്പിൾ-റിഫൈൻഡ് ഫ്രീ-ഫ്ലോ അയോഡൈസ്ഡ് ഉപ്പ്, വ്യാവസായിക ഉപ്പ്, ഇരട്ട-ഫോർട്ടിഫൈഡ് ഉപ്പ്, ട്രിപ്പിൾ-റിഫൈൻഡ് ഹാഫ്-ഡ്രൈ ഉപ്പ് എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍. കമ്പനി അസംസ്കൃത വസ്തുക്കൾ പ്രധാനമായും പൊതുവിപണിയില്‍ നിന്നാണ് വാങ്ങുന്നത്, ഇത് അസംസ്കൃത ഉപ്പിന്റെ മൊത്തം ആവശ്യത്തിന്റെ 75 ശതമാനത്തോളം വരും. ബാക്കി അസംസ്കൃത വസ്തുക്കൾ പ്രൊമോട്ടർമാരുടെ നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള ഉപ്പ് നിലത്തില്‍ നിന്നുമാണ് ശേഖരിക്കുന്നത്.

സോപ്പ്, ഡിറ്റർജന്റ് , ടെക്സ്റ്റൈൽ, ഡൈയിംഗ്, ഗ്ലാസ്, പോളിസ്റ്റർ, പ്ലാസ്റ്റിക്, റബ്ബർ, തുകൽ, കെമിക്കൽ വ്യവസായങ്ങൾ കമ്പനിയുടെ ഉപയോക്താക്കളാണ്.

സാംഭാർ തടാകത്തോട് ചേർന്നുള്ള നവ സിറ്റിയിൽ 1.45 ഹെക്ടർ സ്ഥലത്താണ്  കമ്പനിയുടെ റിഫൈനറി. രാജസ്ഥാനിലെ നവ സിറ്റിയിലെ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തിന് സമീപം രാജസ്ഥാൻ സർക്കാർ നൽകിയ 18.66 ഹെക്ടർ ഭൂമിയിൽ അസംസ്കൃത ഉപ്പ് വിളവെടുക്കാനുള്ള പാട്ടാവകാശവും കമ്പനിക്കുണ്ട്.

ഹോലാനി കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ. 

Tags:    

Similar News