ഫ്ലെയർ ഐപിഒ പ്രൈസ് ബാൻഡ് 288-304 രൂപ
- നവംബർ 22-ന് ആരംഭിക്കുന്ന ഇഷ്യൂ 24-ന് അവസാനിക്കും
- ഒരു ലോട്ടിൽ 49 ഓഹരികൾ
- ഡിസംബർ 5-ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.
എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഫ്ലെയർ റൈറ്റിംഗ് നവംബർ 22-ന് ഇഷ്യൂവുമായി പ്രാഥമിക വിപണിയിലെത്തും. ഇഷ്യൂ വലുപ്പമായ 593 കോടി രൂപയിൽ 0.96 കോടി ഓഹരികൾ വിൽക്കുന്ന 292 കോടി രൂപയുടെ പുതിയ ഇഷ്യൂവും 0.99 കോടി ഓഹരികൾ നൽകി 301.00 കോടി രൂപ സ്വരൂപിക്കുന്ന ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.
ഇഷ്യൂവിനെ കുറിച്ച്
നവംബർ 24-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 30-ന് പൂർത്തിയാവും. അർഹതപ്പെട്ട നിക്ഷേപകർക്കുള്ള ഓഹരികൾ ഡിസംബർ -ന് ഡീമാറ്റ് അക്കൗണ്ടുകളിൽ എത്തും. ഓഹരികൾ ഡിസംബർ 5-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 288-304 രൂപയാണ്. കുറഞ്ഞത് 49 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,896 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (686 ഓഹരികൾ), തുക 208,544 രൂപ. ബിഎൻഐഐയുടെ കുറഞ്ഞ ലോട്ട് 68 ലോട്ടുകളാണ് (3332 ഓഹരികൾ), തുക 1,012,928 രൂപ.
ഇഷ്യൂ വലുപ്പത്തിന്റെ പകുതിയും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കും 15 ശതമാനം ഉയർന്ന മൂല്യമുള്ള വ്യക്തികൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായി മാറ്റി വെച്ചിരിക്കുന്നു.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്നും 95.6 കോടി രൂപ ഗുജറാത്തിലെ വൽസാദിൽ എഴുത്ത് ഉപകരണങ്ങൾക്കായി പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, മറ്റു പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും തുക മാറ്റിവെക്കും.
കമ്പനിയെ കുറിച്ച്:
1976-ൽ സ്ഥാപിതമായ ഫ്ലെയർ റൈറ്റിംഗ്, തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന വിപണിക്ക് അനുസൃതമായ എഴുത്ത് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും വിതരണം ചെയുന്ന മേഖലയിൽ പ്രവർത്തിക്കുന്നു.
2023 സാമ്പത്തിക വർഷത്തിൽ 915.55 കോടി രൂപ വരുമാനം രേഖപ്പെടുത്തിയ എഴുത്ത് ഉപകരണ വ്യവസായത്തിലെ മികച്ച മൂന്ന് കമ്പനികളിൽ ഒന്നാണ് ഫ്ലെയർ. ഇന്ത്യയിലെ മൊത്തത്തിലുള്ള എഴുത്ത് വ്യവസായത്തിൽ ഏകദേശം 9 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. ഫ്ലെയർ, ഹൗസർ, പിയറി കാർഡിൻ, സൂക്സ് എന്നീ നാല് ബ്രാൻഡുകളിലാണ് കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ദാമൻ, ഡെറാഡൂൺ എന്നിവിടങ്ങളിലായി കമ്പനിക്ക് 11 നിർമ്മാണ യൂണിറ്റുകളുണ്ട്.
കമ്പനി കാസറോളുകൾ, കുപ്പികൾ, സ്റ്റോറേജ് കണ്ടെയ്‌നറുകൾ, സെർവിംഗ് സൊല്യൂഷനുകൾ, ക്ലീനിംഗ് സൊല്യൂഷനുകൾ, ബാസ്‌ക്കറ്റുകൾ, പേപ്പർ ബിന്നുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഹൗസ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തിലേക്കും കടന്നിട്ടുണ്ട്.
നുവാമ വെൽത്ത് മാനേജ്‌മെന്റ്, ആക്സിസ് കാപ്പിറ്റൽ, എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.