എൻ്ററോ ഹെൽത്ത് കെയർ ഐപിഒ ഫെബ്രുവരി 9-ന്; ലക്ഷ്യം 1600 കോടി

  • ഇഷ്യൂ ഫെബ്രുവരി 13-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 1195-1258 രൂപ
  • ഒരു ലോട്ടിൽ 11 ഓഹരികൾ

Update: 2024-02-07 14:45 GMT

ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ വിതരണം ചെയുന്ന എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് ഐപിഒ ഫെബ്രുവരി 9-ന് ആരംഭിക്കും. ഇഷ്യൂ വഴി 1.27 കോടി ഓഹരികളുടെ വില്പനയിലൂടെ 1600 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 1000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 600 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.

ഇഷ്യൂ ഫെബ്രുവരി 13-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 14-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 16-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 1195-1258 രൂപയാണ്. കുറഞ്ഞത് 11 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 13,838 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് നിക്ഷേപം 15 (165 ഓഹരികൾ) തുക 207,570 രൂപ. ബിഎൻഐഐക്ക് ഇത് 73 ലോട്ടുകളാണ് (803 ഓഹരികൾ) തുക 1,010,174 രൂപ.

പ്രഭാത് അഗർവാൾ, പ്രേം സേഥി, ഓർബിമെഡ് ഏഷ്യ III മൗറീഷ്യസ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2018-ൽ സ്ഥാപിതമായ എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് ലിമിറ്റഡ് ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണക്കാരാണ്. കമ്പനിയുടെ സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്ഫോം ഇന്ത്യയിലുടനീളമുള്ള ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലേക്ക് ആരോഗ്യ സംരക്ഷണ ഉൽപ്പന്ന വിതരണ സേവനങ്ങൾ നൽകുന്നു.

കമ്പനിക്ക് 1,900-ലധികം ആരോഗ്യ സംരക്ഷണ ഉൽപ്പന്ന നിർമ്മാതാക്കളുമായി ബന്ധമുണ്ട്. 19 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 37 നഗരങ്ങളിലുമായി കമ്പനിക്ക് 73 വെയർഹൗസുകളുണ്ട്. കൂടാതെ 495 ജില്ലകളിലായി 81,400 ഫാർമസികളും 3,400 ആശുപത്രികളും കമ്പനിയുടെ ഉപഭോക്തൃ അടിത്തറയിൽ ഉൾപ്പെടുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, ഡാം ക്യാപിറ്റൽ അഡൈ്വസേഴ്സ്, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

Tags:    

Similar News