ഡിജികോർ സ്റ്റുഡിയോസ് ഇഷ്യൂ സെപ്റ്റം. 27 വരെ

  • ഇഷ്യൂ വഴി 30.48 കോടി രൂപ സമാഹരിക്കും
  • ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ കന്നി പബ്ളിക് ഇഷ്യു ഇന്ന് ( സെപ്റ്റംബർ 25 ) ആരംഭിച്ചു

Update: 2023-09-25 09:12 GMT

ചെറുകിട ഇടത്തരം സംരംഭമായ വിഎഫ്എക്സ് കമ്പനി  ഡിജികോർ സ്റ്റുഡിയോസ്  ഇഷ്യൂ വഴി 30.48 കോടി രൂപ സമാഹരിക്കും. ഇഷ്യുവില്‍ 21.56 കോടി രൂപയുടെ പുതിയ ഓഹരികളും 8.92 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ്168 - 171 രൂപയാണ്. റീട്ടെയില്‍ നിക്ഷേപകതർ കുറഞ്ഞത് 800  ഓഹരിക്ക് അപേക്ഷിക്കണം.

 ഇന്നാരംഭിച്ച ( സെപ്റ്റംബർ 25)  ഇഷ്യു  27-ന് അവസാനിക്കും.  അലോട്ട്‌മെന്റ് സെപ്റ്റംബർ 29-ന് പൂർത്തിയാക്കി ഒക്ടോബർ 4-ന് എൻഎസ്ഇ എമെർജിൽ  ലിസ്റ്റ് ചെയ്യും.

അഭിഷേക് രമേഷ്കുമാർ മോറും, എം പി ജെ സിമന്റ് വർക്ക്സ് എൽഎൽപിയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. ഡിജികോർ സ്റ്റുഡിയോസ് ഇഷ്യൂവിന്റെ ലീഡ് മാനേജർ സാർത്തി ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡും രജിസ്ട്രാർ. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമാണ്.

പ്രവർത്തന മൂലധന ആവശ്യങ്ങള്‍, മറ്റു പൊതു കോർപ്പറേറ്റ്  ആവശ്യങ്ങള്‍,  ഇഷ്യൂ ചെലവ് എന്നിവയ്ക്കായാണ് ഇഷ്യു തുക വിനിയോഗിക്കുക.

2000-ൽ സ്ഥാപിതമായ ഡിജികോർ സ്റ്റുഡിയോസ് ലിമിറ്റഡ് ഒരു വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോയാണ്. സിനിമകൾ, വെബ് സീരീസ്, ടിവി സീരീസ്, ഡോക്യുമെന്ററികൾ, പരസ്യങ്ങള്‍ തുടങ്ങിയ മേഖലയ്ക്ക് കമ്പനി വിഷ്വൽ ഇഫക്‌റ്റ് സേവനങ്ങൾ നൽകുന്നു. തോർ: ലവ് ആൻഡ് തണ്ടർ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ, ഗ്ലാസ് ഒനിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി, ഡെഡ്‌പൂൾ, സ്റ്റാർ ട്രെക്ക്, ജുമാൻജി, സ്ട്രേഞ്ചർ തിംഗ്സ്, ദി ലാസ്റ്റ് ഷിപ്പ്, ടൈറ്റാനിക്, ഗോഷ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചേൻസ്, ട്രാൻസ്ഫോർമർ: എയ്ജ് ഓഫ് എക്സ്ടൈൻഷ്യൻ, ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ: സ്‍വേഡ് ഓഫ് ഡെസ്ടിനി എന്നിവയാണ് ഡിജികോർ സ്റ്റുഡിയോയുടെ ശ്രദ്ധേയമായ സൃഷ്ടികളിൽ ചിലത്.

ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നാണ് ഡിജികോർ സ്റ്റുഡിയോയുടെ പ്രധാന ഉപഭോക്താക്കള്‍.

ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 

ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ  കന്നി പബ്ളിക് ഇഷ്യു ഇന്ന് ( സെപ്റ്റംബർ 25 )  ആരംഭിച്ചു. 27ന് അവസാനിക്കും. രണ്ടു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് 113 -119 രൂപയാണ്. കുറഞ്ഞത് 126 ഓഹരികൾക്ക് അപേക്ഷിക്കണം.

ഇഷ്യൂവിലൂടെ  2,800 കോടി രൂപ സ്വരൂപിക്കാനാണ്  കമ്പനി  ലക്ഷ്യമിടുന്നത്.  അലോട്ട്‌മെന്റ് ഒക്ടോബർ 3ന് നടക്കും. ഓഹരികൾ ഒക്ടോബർ 6ന് ബിഎസ്ഇ, എൻഎസ്ഇ എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. പതിമൂന്നു വർഷത്തിനുശേഷമാണ്  ജെ എസ് ഡബ്ള്യു ഗ്രൂപ്പില്‍നിന്നൊരു കമ്പനി പണം സ്വരൂപിക്കാന്‍ മൂലധന വിപണിയിലെത്തുന്നത്.

Tags:    

Similar News