സിറ്റി ക്രോപ്‌സ് ഐപിഒ വഴി 15.00 കോടി സമാഹരിക്കും

  • ഇഷ്യൂ സെപ്റ്റംബർ 29-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 6000 ഓഹരികൾ

Update: 2023-09-26 08:49 GMT

സിറ്റി ക്രോപ്‌സ് അഗ്രോ ഐപിഒ വഴി 15.00 കോടി രൂപ സമാഹരിക്കും. വിത്ത്, അരി, ഗോതമ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ഇസബ്ഗോൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ് സിറ്റി ക്രോപ്‌സ് അഗ്രോ. 

ഇഷ്യൂ 2023 സെപ്റ്റംബർ 26-ന് ആരംഭിച്ചു 29-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 5 പൂർത്തിയാവും. ഓഹരികൾ ഒക്ടോബർ 10 ബിഎസ്ഇ എസ്എംഇയിൽ ലിസ്‌റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 25 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 6000 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 150,000 രൂപയാണ്.

ഇഷ്യൂ തുക വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യങ്ങള്ർക്കായാണ് ഉപയോഗിക്കുക.

എട്ടിലധികം ജീവനക്കാറുള്ള സിറ്റി ക്രോപ്‌സ് അഗ്രോ ഗുജറാത്തിലെ അഹമ്മദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഭാഗ്യ അഗ്രോ-കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സിറ്റി ക്രോപ്‌സ് അഗ്രോ ലിമിറ്റഡ് 2013 ലാണ് ആരംഭിച്ചത്.

കമ്പനി മുൻകൂർ പേയ്‌മെന്റ് നൽകി നിർമ്മാതാക്കളിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നു, തുടർന്ന് ഈ ഉൽപ്പന്നങ്ങൾ അതിന്റെ വിതരണ ശൃംഖലയിലേക്ക് വിൽക്കുന്നു. കരാർ നിർമ്മാണത്തിൽ, കമ്പനി കൃഷിഭൂമി പാട്ടത്തിനെടുത്ത് വിപണിയിലെ ആവശ്യമായാ വെള്ളരി, ഉള്ളി, ജാതി എന്നിവ കൃഷി ചെയ്യുന്നു. നിലവിൽ 47.31 ഏക്കർ ഭൂമി കാർഷികോൽപ്പാദനത്തിനായി കമ്പനിക്കുണ്ട്.

2020-21-ൽ 348.90 ലക്ഷം രൂപയും 2021-22-ൽ 1774.88 ലക്ഷം രൂപയും പ്രവർത്തനങ്ങളിൽ വരുമാനമായി സിറ്റി ക്രോപ്‌സ് അഗ്രോ രേഖപ്പെടുത്തി

ടേൺറൗണ്ട് കോർപ്പറേറ്റ് അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് സിറ്റി ഇഷ്യൂവിന്റെ ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.   

Tags:    

Similar News