7400 കോടി സമാഹരണം ലക്ഷ്യമിട്ട് ഈയാഴ്ച എത്തുന്നത് 6 ഐപിഒകള്‍

  • എസ്എംഇ വിഭാഗത്തില്‍ ഒരു ഐപിഒ മാത്രം
  • ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ലക്ഷ്യമിടുന്നത് 2150 കോടി രൂപയുടെ സമാഹരണം
  • സൺറെസ്റ്റ് ലൈഫ് സയൻസിന്‍റെ ലിസ്റ്റിംഗ് നവംബര്‍ 20ന്

Update: 2023-11-19 05:35 GMT

ഈയാഴ്ച ഐപിഒ-കള്‍ക്കായി ഓഹരി വിപണിയിലേക്ക് എത്തുന്നത് ആറ് കമ്പനികളാണ്. മൊത്തം 7400 കോടി രൂപയുടെ സമാഹരണ പദ്ധതിയാണ് ഈ ഐപിഒ-കളില്‍ ഉള്ളത്. 

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി തങ്ങളുടെ 2,150 കോടി രൂപയുടെ ഇഷ്യൂ നവംബർ 21 ന് ആരംഭിക്കുകയും നവംബർ 23 ന് അവസാനിക്കുകയും ചെയ്യും, ഒരു ഷെയറിന് 30-32 രൂപയാണ് പ്രൈസ് ബാൻഡ്.

മെയിൻബോർഡ് വിഭാഗത്തിലെ അടുത്ത നാല് ഐപിഒകൾ ടാറ്റ ടെക്നോളജീസ്, ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് എന്നിവയുടേതാണ്. ഈ ഐപിഒ-കളെല്ലാം നവംബർ 22ന് ആരംഭിക്കുകയും നവംബർ 24ന് അവസാനിപ്പിക്കുകയും ചെയ്യും.

പൂനെ ആസ്ഥാനമായുള്ള ടാറ്റ ടെക്‌നോളജീസ് പബ്ലിക് ഇഷ്യൂ വഴി 3,042.51 കോടി രൂപ സമാഹരിക്കും, ഒരു ഷെയറിന് 475-500 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്.  വൈറ്റ് ഓയിൽ നിർമ്മാതാക്കളായ ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ ഐപിഒ വഴി 500 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ,ഒരു ഓഹരിക്ക് 160-169 രൂപയാണ് പ്രൈസ് ബാൻഡ്.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഇഷ്യൂവിൽ നിന്ന് 1,092.26 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഒരു ഓഹരിക്ക് 133-140 രൂപയാണ് പ്രൈസ് ബാൻഡ്. ഇഷ്യൂവിൽ നിന്ന് 1,092.26 കോടി രൂപ സമാഹരിക്കാനാണ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണ കമ്പനിയായ ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് ഉദ്ദേശിക്കുന്നത്. ഒരു ഷെയറിന് 288-304 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ്.

എസ്എംഇ വിഭാഗത്തിൽ, ബി 2 ബി റീ-കൊമേഴ്‌സ് പ്ലെയർ റോക്കിംഗ് ഡീല്‍സ് സർക്കുലർ ഇക്കണോമി തങ്ങളുടെ 21 കോടി രൂപയുടെ പബ്ലിക് ഇഷ്യൂ നവംബർ 22-24 കാലയളവിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും, ഒരു ഓഹരിക്ക് 136-140 രൂപയാണ് പ്രൈസ് ബാൻഡ്.

ഡ്രയർ നിർമ്മാതാക്കളായ ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗിന്‍റെ ഐപിഒ. നവംബർ 20-ന് ഐപിഒ അവസാനിക്കും. ഹെൽത്ത്‌കെയർ, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ സൺറെസ്റ്റ് ലൈഫ് സയൻസ് നവംബർ 20-ന് എൻഎസ്ഇ എമർജിൽ ലിസ്റ്റ്  ചെയ്യപ്പെടും

Tags:    

Similar News