2 എസ്എംഇകള്‍ 58 കോടി സമാഹരിക്കും
- വുമൺകാർട്ട് ഇഷ്യൂ വഴി 9.56 കോടി രൂപ സ്വരൂപിക്കും
- രാജ്ഗോർ കാസ്റ്റർ ഇഷ്യൂ വഴി 48 കോടി രൂപ സ്വരൂപിക്കും
വൈവിധ്യമാർന്ന ബ്യൂട്ടി വെൽനസ് ഉത്പന്നങ്ങൾ വിതരണം ചെയുന്ന വുമൺകാർട്ട് 11.12 ലക്ഷം ഓഹരികൾ നൽകി 9.56 കോടി രൂപ സ്വരൂപിക്കാൻ ലക്ഷ്യമിടുന്നു. കമ്പനിയുടെ ഇഷ്യൂ ഒക്ടോബർ 16-ന് ആരംഭിച്ച് 18-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 23 പൂർത്തിയാവും. ഓഹരികൾ 27-ന് എൻഎസ്‌ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 86 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1600 ഓഹരികൾ.
വീണ പഹ്വയാണ് കമ്പനിയുടെ പ്രൊമോട്ടർ. ചർമ്മ സംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം എന്നിവയ്ക്കായുള്ള വൈവിധ്യമാർന്ന ബ്യൂട്ടി ബ്രാൻഡുകളും വെൽനസ് ഉൽപ്പന്നങ്ങളും വിതരണം ചെയുന്ന ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമാണ് വുമൺകാർട്ട്. കമ്പനിക്ക് 100-ലധികം ചർമ്മസംരക്ഷണ ഉത്പന്നങ്ങളുണ്ട്. 2018 - ല്‍ ഓണ്‍ലൈനായി ആരംഭിച്ച കമ്പനി 2022 ഏപ്രിലിൽ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഒരു ഓഫ്‌ലൈൻ സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. കമ്പനിക്ക് വണ്ടർകർവ്, സയ്ദ ജ്യുവൽസ്, ഫൈസാ, ഫെയ ഇങ്ങനെ നാല് അനുബന്ധ സ്ഥാപനങ്ങളുണ്ട്.
ഇഷ്യൂവിന്റെ ലീഡ് മാനേജർ നാർണോലിയ ഫിനാൻഷ്യൽ സർവീസസാണ്. രജിസ്ട്രാർ മാഷിത്‌ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡും.
രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവ്സ്
2018-ൽ സ്ഥാപിതമായ രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവ്സ് ഇന്ത്യൻ വിപണിയിൽ കാസ്റ്റർ ഓയിൽ ഉത്പന്നങ്ങളുടെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. വികസന പ്രവർത്തനങ്ങള്‍ക്ക് തുക സ്വരൂപിക്കാനായി കമ്പനി 47.81 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുമായി മൂലധന വിപണിയിലെത്തുകയാണ്.
ഇഷ്യൂവിൽ 44.48 കോടി രൂപയുടെ പുതിയ ഓഹരികളും 3.33 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു. പത്തുരൂപ മുഖവിലയുള്ള ഓഹിയുടെ പ്രൈസ് ബാൻഡ് 47-50 രൂപയാണ് . കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം. ഒക്ടോബർ 17-ന് ആരംഭിക്കുന്ന ഇഷ്യൂ 20-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 26-ന് പൂർത്തിയാവും.ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 31-ന് ലിസ്റ്റ് ചെയ്യും.
ബ്രിജേഷ്കുമാർ വസന്ത്ലാൽ രാജ്ഗൗർ, വസന്തകുമാർ ശങ്കർലാൽ രാജ്ഗൗറും മഹേഷ്കുമാർ ശങ്കർലാൽ രാജ്ഗൗറുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.ഗുജറാത്തിലെ ബനസ്കന്തയിലാണ് കമ്പനിയുടെ ഉത്പാദനയൂണിറ്റ്. എഫ്.എസ്.ജി. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് അനുസരിച്ച് ബ്ലീച്ച് ചെയ്ത ആവണക്കെണ്ണയാണ് കമ്പനി ഉല്പാദിപ്പിക്കുന്നത്. ലൂബ്രിക്കന്റുകൾ, പെയിന്റുകൾ, ഫാർമസ്യൂട്ടിക്കൽസ്, കേബിൾ ഇൻസുലേറ്ററുകൾ, സീലന്റ്സ്, മഷികൾ, റബ്ബർ, ടെക്സ്റ്റൈൽസ് മുതലായവയിൽ ഇത് ഉപയോഗിക്കുന്നുണ്ട്. കണ്പീലികളുടെ വളർച്ച, മുടി വളരുക, ചർമ്മത്തിലെ മോയ്സ്ചറൈസർ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
ആവണക്കെണ്ണ പൂർണമായും നീക്കിയ പിണ്ണാക്ക് ആണ് കമ്പനിയുടെ മറ്റൊരു ഉത്പന്നം. നൈട്രജൻ, ഫോസ്ഫോറിക് ആസിഡ്, പൊട്ടാശ്യം, ഈർപ്പം എന്നിവയുടെ ഉയർന്ന സാനിധ്യം കാരണം ഇത് വളമായി ഉപയോഗിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന ജൈവ വളമാണിത്.
ലൂബ്രിക്കന്റുകൾ, പെയിന്റുകൾ, ഫാർമസ്യൂട്ടിക്കൽസ്, കേബിൾ ഇൻസുലേറ്ററുകൾ, സീലന്റ്, മഷി, റബ്ബർ, തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾ, കർഷകരും ജൈവ വളങ്ങളുടെ നിർമ്മാതാക്കളും കോഴി ഫാമുകളും രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവിന്റെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.
ബീലൈൻ കാപ്പിറ്റൽ അഡ്വൈസോഴ്‌സാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ലിങ്ക് ഇൻടൈം ഇന്ത്യയാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.