സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ വർദ്ധിച്ച് 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം.
തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പവന് ഇന്നലെ ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയിരുന്നു. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ രണ്ടു ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണ് വർധിച്ചത്.
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് വർധിച്ചു. ഗ്രാമിന് 5 രൂപ കൂടി 5880 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. വില 98 രൂപയിൽ തുടരുന്നു.