'പൊന്നപ്പനായി' സ്വര്‍ണം; പവന് കൂടിയത് 760 രൂപ
- സ്വര്‍ണം ഗ്രാമിന് 95 രൂപ വര്‍ധിച്ചു
- പവന്‍ 52520 രൂപയിലെത്തി
സ്വര്‍ണം തനിനിറം കാട്ടിത്തുടങ്ങി.
തുടര്‍ച്ചയായ കുതിപ്പാണ് വില നിലവാരത്തില്‍ കഴിഞ്ഞ ഏതാനും
ദിവസങ്ങളായി വിപണിയില്‍ കണ്ടുവരുന്നത്.
ഇന്ന് ഗ്രാമിന് 95 രൂപയാണ് കുതിച്ചുകയറിയത്.
ഇതോടെ ഒരു ഗ്രാം പൊന്നിന് 6565 എന്ന നിലയിലേക്ക് വിപണിയെത്തി.
സ്വര്‍ണം പവന് 760 രൂപ വര്‍ധിച്ച് 52520 രൂപയിലേക്ക് കുതിച്ചു.
ചില ദിവസങ്ങളില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു എന്നതൊഴിവാക്കിയാല്‍ പൊന്നിന്റെ വില മുകളിലേക്ക് തന്നെയാണ്.
ഇത് വിവാഹത്തിനും മറ്റുമായി ബള്‍ക്കായി ആഭരണം വാങ്ങുന്നവരുടെ നെഞ്ചിടിപ്പേറ്റുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു.
ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 5425 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിവിലയും ഗ്രാമിന് ഒരു വര്‍ധിച്ചിട്ടുണ്ട്.
ഗ്രാമിന് 88 രൂപയാണ് ഇന്നത്തെ വിപണിവില.