സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
- പവന് 320 രൂപയാണ് വര്‍ധിച്ചത്
- സ്വര്‍ണം ഗ്രാമിന് 7130 രൂപ
- പവന് 57040 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7130 രൂപയായി ഉയര്‍ന്നു, പവന് വില 57040 രൂപയുമായി. ഇന്നലെ സ്വര്‍ണവില കുറഞ്ഞ ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിച്ചത്. ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണ് ഇന്നലെ ഉണ്ടായത്.
22 കാരറ്റ് സ്വര്‍ണവിലക്കനുസൃതമായി 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ച് 5890 രൂപയായി ഉയര്‍ന്നു.
വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് വിപണിവില.
ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയശേഷം സ്വര്‍ണവില കുറയുകയും പിന്നീട് വര്‍ധിക്കുകയുമാണ്. അന്താരാഷ്ട്ര പ്രവണതകള്‍ പൊന്നിന് സ്ഥിരത നല്‍കുന്നില്ല.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇത് സ്വര്‍ണവില ഉയര്‍ത്തിയേക്കാം.