സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
- ഗ്രാമിന് 25 രൂപയുടെ വര്‍ധന
- പവന് 51760 രൂപയായി
സ്വര്‍ണവില മുകളിലോട്ടുതന്നെ.
ഗ്രാമിന് 25 രൂപയുടെ വര്‍ധനവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഇതോടെ പൊന്നിന് ഗ്രാമിന്റെ വില 6470 രൂപയായി.
പവന് 200 രൂപയുടെ വര്‍ധിച്ച് 51760 രൂപയായി ഉയര്‍ന്നു.
18 ഗ്രാം സ്വര്‍ണത്തിനും വില ഉയര്‍ന്നു.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5345 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
അതേസമയം വെള്ളിവിലയില്‍ നേരിയ കുറവുണ്ടായി.
ഗ്രാമിന് ഒരു രൂപ കുറഞ്ഞ 87 രൂപയാണ് ഇന്നത്തെ വിപണി വില.