ഇന്നും ചലനമില്ലാതെ സ്വര്‍ണവില

  • വില വ്യത്യാസമില്ലാതെ ഇത് രണ്ടാം ദിവസം
  • പവന് 53560 രൂപ

Update: 2024-08-27 05:18 GMT

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.

ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൊന്നിന്റെ വിലയില്‍

ചലനമില്ലാതെ തുടരുന്നത്.

ആഗോള സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തില്‍ വില കഴിഞ്ഞ ദിവസങ്ങളില്‍

ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

അതിനാല്‍ വിപണിയിലെ ഈ ശാന്തത താല്‍ക്കാലികം മാത്രമായിരിക്കും.

ഗ്രാമിന് 6695 രൂപയ്ക്കാണ് ഇന്ന് വ്യാപാരം തുടരുന്നത്.

പവന്‍ 53560 രൂപ എന്ന നിരക്കില്‍ കുരുങ്ങി നില്‍ക്കുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധനവില്ല.

ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ നിരക്ക്.

വെള്ളിവിലയും വ്യതിയാനമില്ലാതെ തുടരുന്നു.

ഗ്രാമിന് 93 രൂപ നിരക്കിലാണ് വ്യാപാരം.

Tags:    

Similar News