വിലക്കയറ്റത്തിന് വിലങ്ങിട്ടു; താഴോട്ടിറങ്ങി സ്വര്‍ണവില

  • പവന് കുറഞ്ഞത് 160 രൂപ
  • സ്വര്‍ണം ഗ്രാമിന് 7100 രൂപ

Update: 2024-10-07 05:36 GMT

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് പിന്നോട്ടിറങ്ങി. പവന് 160 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56800 രൂപയായി.

സ്വര്‍ണം ഗ്രാമിന് 20 കുറഞ്ഞ് 7100 ല്‍ ആണ് ഇന്ന് വ്യാപാരം മുന്നോട്ടു പോകുന്നത്.

വെള്ളിയാഴ്ച സ്വര്‍ണവില സംസ്ഥാനത്ത് പുതിയ റെക്കാര്‍ഡിട്ടിരുന്നു.

അന്ന് പവന് 80 രൂപ വര്‍ധിച്ച് 56960 രുപയായിരുന്നു.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമായിരുന്നു

ഇത്. എന്നാല്‍ ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നില്ല.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലക്കുറവുണ്ടായി.

ഗ്രാമിന് 15 രൂപയുടെ കുറഞ്ഞ് 5870 രൂപയായി.

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല.

ഗ്രാമിന് 100 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News