സ്വര്‍ണവിലയില്‍ നേരിയ കുറവ്

  • ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്
  • പവന് 80 രൂപ കുറഞ്ഞ് 52440 രൂപയായി

Update: 2024-08-14 06:43 GMT

രണ്ടു ദിവസം കൊണ്ട് ആയിരം രൂപയ്ക്കടുത്ത് വില വര്‍ധന ഉണ്ടായ സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു.

ചാഞ്ചാടി നടന്ന സ്വര്‍ണവില ഉപഭോക്താക്കളെ അമ്പരപ്പിച്ചിരുന്നു.

ഗ്രാമിന് 6555 രൂപയാണ് ഇന്നത്തെ വിപണി വില.

ഇതോടെ പവന് 80 രൂപയുടെ കുറവുണ്ടായി.

വില വര്‍ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലക്കുറവ് നിസാരമാണ്.

പവന് ഇന്ന് 52440 രൂപയ്ക്കാണ് വ്യാപാരം ആരംഭിച്ചത്.

എന്നാല്‍ ഇന്നലെ മാത്രം പവന് കൂടിയത് 760 രൂപയായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ചുരൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

ഗ്രാമിന് 5420 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമിന് 88 രൂപനിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News