സ്വര്‍ണം തിളങ്ങി: പവന് 240 രൂപ വര്‍ധന
ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 38,840 രൂപയിലെത്തി (22കാരറ്റ്).;
gold and silver rates
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 38,840 രൂപയിലെത്തി (22കാരറ്റ്). ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,855 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 38,600 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 42,376 രൂപയായി. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 5,297 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ഗ്രാമിന് 70 പൈസ വര്‍ധിച്ച് 68.20 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 5.60 രൂപ വര്‍ധിച്ച് 545.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ വര്‍ധിച്ച് 81.72ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 85.13 ഡോളറായിട്ടുണ്ട്.