മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പവന് 240 രൂപ വര്‍ധിച്ച് 38,840 രൂപയിലെത്തിയത്.;

Update: 2022-11-26 07:23 GMT

കൊച്ചി: മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. പവന് 38,840 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 4,855 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പവന് 240 രൂപ വര്‍ധിച്ച് 38,840 രൂപയിലെത്തിയത്. അന്നേദിവസം 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 42,376 രൂപയായിരുന്നു. ഇന്ന് വെള്ളി വില ഗ്രാമിന് 50 പൈസ കുറഞ്ഞ് 67.50 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 540 രൂപയായി.

ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയര്‍ന്ന് 81.62ല്‍ എത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചപ്പോള്‍ 81.69 എന്ന നിലയിലായിരുന്നു രൂപ.

കഴിഞ്ഞ ദിവസം വിപണി നേട്ടത്തിലാണ് അവസാനിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, മാരുതി എന്നി പ്രമുഖ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയുടെ നേട്ടം നില നിര്‍ത്തിയത്. സെന്‍സെക്‌സ് 20 .96 വര്‍ധിച്ച് 62,293.64 ലും നിഫ്റ്റി 28.65 പോയിന്റ് ഉയര്‍ന്ന് 18,512.75 ലും വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News