സ്വര്‍ണവിലയില്‍ വര്‍ധന: പവന് 72 രൂപ കൂടി
ഇന്ന് പവന് 72 രൂപ വര്‍ധിച്ച് 38,840 രൂപയായി.;
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 72 രൂപ വര്‍ധിച്ച് 38,840 രൂപയായി. ഗ്രാമിന് 9 രൂപ വര്‍ധിച്ച് 4,855 രൂപയായിട്ടുണ്ട് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 38,768 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 72 രൂപ വര്‍ധിച്ച് 42,376 രൂപയായിട്ടുണ്ട്. ഗ്രാമിന് 9 രൂപ വര്‍ധിച്ച് 5,297 രൂപയാണ് വിപണി വില.
വെള്ളി വില ഗ്രാമിന് 10 പൈസ കുറഞ്ഞ് 68 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 80 പൈസ കുറഞ്ഞ് 544 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 183.9 പോയിന്റ് ഉയര്‍ന്ന് 62,865.74ലും നിഫ്റ്റി 61.5 പോയിന്റ് ഉയര്‍ന്ന് 18,679.55 പോയിന്റിലും എത്തിയിരുന്നു.