വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിച്ച് 547.252 ബില്യണ്‍ ഡോളറായി
- സ്വര്‍ണ കരുതല്‍ ശേഖരം 315 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.011 ബില്യണ്‍ ഡോളറായി.
- സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 351 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.906 ബില്യണ്‍ ഡോളറിലേക്ക് എത്തി.
മുംബൈ: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ച്ചയും രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന. നവംബര്‍ 18 ന് അവസാനിച്ച ആഴ്ച്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 2.537 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 547.252 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.
ഇതിനു മുന്‍പുള്ള ആഴ്ച്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 14.721 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 544.715 ബില്യണ്‍ ഡോളറിലേക്ക് എത്തിയിരുന്നു. ഇത് 2021 ഓഗസ്റ്റിനുശേഷമുള്ള ഒരു ആഴ്ച്ചയിലെ ഏറ്റവും വലിയ വര്‍ധനയായിരുന്നു.
2021 ഒക്ടോബറില്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം 645 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രതിരോധിക്കാന്‍ ആര്‍ബിഐ വിദേശ നാണ്യ കരുതല്‍ ശേഖരം ഉപയോഗിച്ചതിനാലാണ് ഇതില്‍ കുറവ് വന്നത്.
വിദേശ കറന്‍സി ആസ്തികളിലെ പ്രധാന ഘടകമായ ഡോളര്‍ 1,76 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 484.288 ബില്യണ്‍ ഡോളറിലേക്ക് ഇതേ ആഴ്ച്ച എത്തിയിട്ടുണ്ടെന്നും ആര്‍ബിഐ ഡാറ്റ വ്യക്തമാക്കുന്നു.
സ്വര്‍ണ കരുതല്‍ ശേഖരം 315 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 40.011 ബില്യണ്‍ ഡോളറായി.
സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 351 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.906 ബില്യണ്‍ ഡോളറിലേക്ക് എത്തി.
ഐഎംഫിലെ ഇന്ത്യയുടെ കരുതല്‍ ധനവും 111 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 5.047 ബില്യണ്‍ ഡോളറായിട്ടുണ്ടെന്നും ആര്‍ബിഐ ഡാറ്റ വ്യക്തമാക്കുന്നു.