അഞ്ച് മുൻനിര കമ്പനികളുടെ മൂല്യത്തില്‍ 30,737.51 കോടി രൂപ ഇടിവ്

ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതോടെ ഏറ്റവും വിപണി മൂല്യമുള്ള പത്ത് സ്ഥാപനങ്ങളിൽ അഞ്ച് എണ്ണത്തിന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 30,737.51 കോടി രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ചത്തെ അവധി മൂലം നാലു ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞയാഴ്ചയില്‍ സെന്‍സെക്സ് 183.37 പോയിന്റ് അഥവാ 0.30 ശതമാനം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവ പിന്നിലായപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, […]

Update: 2022-08-21 06:24 GMT

ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതോടെ ഏറ്റവും വിപണി മൂല്യമുള്ള പത്ത് സ്ഥാപനങ്ങളിൽ അഞ്ച് എണ്ണത്തിന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 30,737.51 കോടി രൂപ നഷ്ടപ്പെട്ടു.

തിങ്കളാഴ്ചത്തെ അവധി മൂലം നാലു ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞയാഴ്ചയില്‍ സെന്‍സെക്സ് 183.37 പോയിന്റ് അഥവാ 0.30 ശതമാനം ഉയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവ പിന്നിലായപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, എല്‍ഐസി എന്നിവ നേട്ടത്തിലായിരുന്നു.

ഇക്കാലയളവിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 12,883.7 കോടി രൂപ കുറഞ്ഞ് 17,68,144.77 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 9,147.73 കോടി രൂപ കുറഞ്ഞ് 4,64,436.79 കോടി രൂപയായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 5,323.92 കോടി രൂപ കുറഞ്ഞ് 12,38,680.37 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 2,922.03 കോടി രൂപ കുറഞ്ഞ് 6,05,807.09 കോടി രൂപയിലുമെത്തി. ബജാജ് ഫിനാന്‍സിന്റെ മൂല്യം 460.13 കോടി രൂപ കുറഞ്ഞ് 4,42,035.99 കോടി രൂപയായി.

മറുവശത്ത്, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 9,128.17 കോടി രൂപ ഉയര്‍ന്ന് 6,18,894.09 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 4,835.37 കോടി രൂപ ചേര്‍ത്ത് മൂല്യം 8,30,042.72 കോടി രൂപയായി ഉയര്‍ത്തി. എല്‍ഐസിയുടെ വിപണി മൂല്യം 2,308.62 കോടി രൂപ വര്‍ധിച്ച് 4,33,768.34 കോടി രൂപയായി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 1,916.08 കോടി രൂപ ഉയര്‍ന്ന് 4,47,675.98 കോടി രൂപയായും ഉയര്‍ന്നു.
ഇന്‍ഫോസിസിന്റെ മൂല്യത്തില്‍ 1,220.24 കോടി രൂപ ചേര്‍ത്ത് വിപണി മൂല്യം 6,72,140.88 കോടി രൂപയായിരുന്നു.

എങ്കിലും, ഏറ്റവും ഉയർന്ന 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, എല്‍ഐസി എന്നിവര്‍ പിന്നുലുണ്ട്.

Tags:    

Similar News