കേരള കമ്പനികൾ ഇന്ന്; കുത്തനെ ഇടിഞ്ഞ് ടോളിൻസ് ടയേഴ്‌സ്

  • ഫാക്ട് ഓഹരികൾ 4.93 ശതമാനം ഇടിഞ്ഞു
  • ധനലക്ഷ്മി ബാങ്ക് 4.78 ശതമാനം താഴ്ന്നു
  • ബിപിഎൽ ഓഹരികൾ 1.14 ശതമാനം ഉയർന്നു

Update: 2024-11-13 14:53 GMT

നവംബർ 13-ലെ വ്യാപാരത്തിൽ ടോളിൻസ് അയേഴ്‌സ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.27 ശതമാനം താഴ്ന്ന ഓഹരികൾ 160.24 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1.31 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 666 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 239.40 രൂപയും താഴ്ന്ന വില 156.40 രൂപയുമാണ്.

ഫാക്ട് ഓഹരികൾ 4.93 ശതമാനം നഷ്ടത്തോടെ 816.50 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 4.89 ശതമാനം ഇടിവിൽ 190.57 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 4.87 ശതമാനം താഴ്ന്ന് 362.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.81 ശതമാനം നഷ്ടം നൽകി 670.45 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 4.77 ശതമാനം ഇടിഞ്ഞതോടെ 385.15 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 4.78 ശതമാനം താഴ്ന്ന് 31.09 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 3.81 ശതമാനം ഇടിവോടെ 199.38 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 2.92 ശതമാനവും സിഎസ്ബി ബാങ്ക് 2.68 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.71 ശതമാനവും ഇടിഞ്ഞു.

ബിപിഎൽ ഓഹരികൾ 1.14 ശതമാനം വർധനയോടെ 105.85 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ നേരിയ നേട്ടത്തോടെ  158.10 രൂപയിൽ ക്ലോസ് ചെയ്തു. സഫ സിസ്റ്റം, ഹാരിസൺസ് മലയാളം, ഗുജറാത്ത് ഇൻജെക്റ്റ് ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News