കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ മണപ്പുറം ഫിനാൻസ്
- ടോളിൻസ് ടയേഴ്സ് ഓഹരികൾ 1.03 ശതമാനം നേട്ടം നൽകി
- ഈസ്റ്റേൺ ട്രേഡ്സ് ഓഹരികൾ 8.94 ശതമാനം ഇടിഞ്ഞു
- കിറ്റെക്സ് ഓഹരികൾ 3.10 ശതമാനം നഷ്ടത്തിൽ
നവംബർ 12-ലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.20 ശതമാനം ഉയർന്ന ഓഹരികൾ 157.99 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1.47 കോടി ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 13,209 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 230.40 രൂപയും താഴ്ന്ന വില 136.10 രൂപയുമാണ്.
ടോളിൻസ് ടയേഴ്സ് ഓഹരികൾ 1.03 ശതമാനം നേട്ടം നൽകി 169.16 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 0.62 ശതമാനം ഉയർന്ന് 317.25 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 0.59 ശതമാനം വർധനയോടെ 704.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ഓഹരികൾ നേരിയ നേട്ടത്തോടെ 200.37 രൂപയിലെത്തി. ഗുജറാത്ത് ഇൻജെക്ട ഓഹരികൾ 4.37 ശതമാനം കുതിപ്പോടെ 19.10 രൂപയിൽ ക്ലോസ് ചെയ്തു.
ഈസ്റ്റേൺ ട്രേഡ്സ് ഓഹരികൾ 8.94 ശതമാനം ഇടിവോടെ 41.87 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 5.39 ശതമാനം നഷ്ടത്തോടെ 2546.95 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 3.14 ശതമാനം താഴ്ന്ന് 375.40 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 3.10 ശതമാനം ഇടിഞ്ഞ് 608.55 വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.46 ശതമാനം നഷ്ടത്തിൽ 471.35 രൂപയിലെത്തി.