എട്ട് മുന്‍നിര കമ്പനികളുടെ എംക്യാപില്‍ കനത്തഇടിവ്
- മുന്‍നിര സ്ഥാപനങ്ങള്‍ക്ക് 1.65 ട്രില്യണ്‍ നഷ്ടം
- വിപണി തിരുത്തല്‍ ശതകോടികളെ ഇല്ലാതാക്കുന്നു
- ടിസിഎസും ഇന്‍ഫോസിസും മികവ് പുലര്‍ത്തി
കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ എട്ടിനും എംക്യാപില്‍ കനത്തഇടിവ്. വിപണി മൂല്യത്തില്‍ നിന്ന് ഈ കമ്പനികള്‍ക്ക് 1,65,180.04 കോടി രൂപ നഷ്ടപ്പെട്ടു. ഇക്വിറ്റികളിലെ ദുര്‍ബലമായ പ്രവണതയ്ക്ക് അനുസൃതമായി എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഏറ്റവുമധികം ആഘാതം ഏറ്റുവാങ്ങി.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 1,906.01 അല്ലെങ്കില്‍ 2.39 ശതമാനം ഇടിഞ്ഞു.ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണികള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിച്ചിരുന്നില്ല.
'വര്‍ദ്ധിച്ചുവരുന്ന സിപിഐ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും കോര്‍പ്പറേറ്റ് വരുമാനത്തിലെ നിരന്തരമായ നിരാശയും ആശങ്കാജനകമാണ്' റിലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിന്റെ റിസര്‍ച്ച് എസ്വിപി അജിത് മിശ്ര പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 46,729.51 കോടി രൂപ കുറഞ്ഞ് 12,94,025.23 കോടി രൂപയായി. അതേസമയം സ്റ്റേറ്റ് ബാങ്കിന്റെ വിപണി മൂല്യം 34,984.51 കോടി രൂപ ഇടിഞ്ഞ് 7,17,584.07 കോടി രൂപയുമായി.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 27,830.91 കോടി രൂപ ഇടിഞ്ഞ് 5,61,329.10 കോടി രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 22,057.77 കോടി രൂപ കുറഞ്ഞ് 17,15,498.91 കോടി രൂപയിലുമെത്തി.
ഐടിസിയുടെ വിപണി മൂലധനം (എംക്യാപ്) 15,449.47 കോടി രൂപ കുറഞ്ഞ് 5,82,764.02 കോടി രൂപയായും ഭാരതി എയര്‍ടെല്‍ 11,215.87 കോടി രൂപ ഇടിഞ്ഞ് 8,82,808.73 കോടി രൂപയിലുമെത്തി.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 4,079.62 കോടി രൂപ കുറഞ്ഞ് 5,74,499.54 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 2,832.38 കോടി രൂപ കുറഞ്ഞ് 8,85,599.68 കോടി രൂപയിലുമെത്തി.
അതേസമയം ഇന്‍ഫോസിസിന്റെ മൂല്യം 13,681.37 കോടി രൂപ ഉയര്‍ന്ന് 7,73,962.50 കോടി രൂപയായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വിപണി മൂലധനത്തില്‍ 416.08 കോടി രൂപ കൂട്ടി 15,00,113.36 കോടി രൂപയാകുകയും ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളാണ് തൊട്ടുപിറകില്‍.