stock market today: കരടിയുടെ പിടിയിൽ..!

  • കുതിച്ചുയരുന്ന പണപ്പെരുപ്പം വിപണിയെ ഇടിവിലോട്ട് നയിച്ചു
  • നിഫ്റ്റി മീഡിയ 2.16 ശതമാനവും നിഫ്റ്റി റിയൽറ്റി 1.13 ശതമാനം ഉയർന്നു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

Update: 2024-11-14 13:04 GMT

ആഴ്ച്ചയിലെ അവസാന ദിവസവും ആഭ്യന്തര വിപണി നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി തുടർച്ചയായി ആറാം ദിവസമാണ് ചുവപ്പിൽ അവസാനിക്കുന്നത്. തുടർച്ചയായ എഫ്ഐഐ വിൽപ്പന, പ്രതീക്ഷകൾക്ക് വിപരീതമായ പാദഫലനങ്ങൾ, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവ വിപണിയെ ഇടിവിലോട്ട് നയിച്ചു.

സെൻസെക്‌സ് 110.64 പോയിൻ്റ് ഇടിഞ്ഞ് 77,580.31ൽ എത്തി. സൂചിക ഇൻട്രാ-ഡേയിൽ 266.14 പോയിൻ്റ് ഇടിഞ്ഞ് 77,424.81 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 26.35 പോയിൻ്റ്  ഇടിഞ്ഞ് 23,532.70 ൽ ക്ലോസ് ചെയ്തു.

സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, നെസ്‌ലെ, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, അദാനി പോർട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ് എഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ 2.16 ശതമാനവും നിഫ്റ്റി റിയൽറ്റി 1.13 ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ, ഐടി സൂചിക നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി എഫ്എംസിജി സൂചിക 1.33 ശതമാനവും പിഎസ് യു ബാങ്ക്, പിഎസ്ഇ സൂചികകൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ, എനർജി, ഫാർമാ സൂചികകളും ഇടിവ് രേഖപ്പെടുത്തി.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.83 ശതമാനവും മിഡ്ക്യാപ് സൂചിക 0.41 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 4.28 ശതമാനം താഴ്ന്ന് 14.77ൽ എത്തി.

ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ഉൽപ്പാദന വസ്തുക്കളുടെയും വില വർധിച്ചതിനാൽ മൊത്തവില പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.36 ശതമാനമായി ഉയർന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ സിയോൾ നേട്ടത്തിലാണ് അവസാനിച്ചു. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര നോട്ടിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,502.58 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 6,145.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഇടിഞ്ഞ് ബാരലിന് 72.24 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.19 ശതമാനം ഇടിഞ്ഞ് 2555 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 84.43 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.

Tags:    

Similar News