വിലത്തകര്‍ച്ചയില്‍ തെന്നി വീണ് എണ്ണ വിപണി; ഓടിയെത്താതെ ഏല വില

  • മാറിയതോടെ ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ അഞ്ചാം ഷീറ്റ് വില കിലോ 142 രൂപയായി ഉയര്‍ത്തി. എന്നാല്‍ ടയര്‍ കന്പനികള്‍ നാലാം ഗ്രേഡ് ഷീറ്റ് വില 142 രൂപയില്‍ നിലനിര്‍ത്തി.

Update: 2023-09-18 11:45 GMT

ഇന്ത്യന്‍ ഉത്സവ സീസണില്‍ ഭക്ഷ്യ എണ്ണ ഡിമാന്റ് മുന്നില്‍ കണ്ട് വന്‍തോതില്‍ പാം ഓയില്‍ ഇറക്കുമതി നടക്കുന്നുണ്ട്. രാജ്യത്ത വിവിധ തുറമുഖങ്ങളില്‍ ഉയര്‍ന്ന അളവില്‍ സസ്യയെണ്ണ ഇറക്കുമതി തുടങ്ങിയതോടെ പാചകയെണ്ണ വിപണികള്‍ പലതും വില തകര്‍ച്ചയില്‍ ആടി ഉലഞ്ഞതോടെ പാം ഓയില്‍ വില 8400 രൂപയിലേയ്ക്ക് ഇടിഞ്ഞു. ആഗസ്റ്റില്‍ ഭക്ഷ്യയെണ്ണ ഇറക്കുമതി 35 ശതമാനം ഉയര്‍ന്ന സാഹചര്യത്തില്‍ വെളിച്ചെണ്ണ വിപണി കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ അകപ്പെടുമെന്ന ഭീതിയിലാണ് കൊപ്രയാട്ട് വ്യവസായ രംഗം. അതുകൊണ്ട് തന്നെ കൊപ്ര ശേഖരിക്കാതെ വ്യവസായികള്‍ പിന്നോക്കം വലിയുന്നതായാണ് ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളില്‍ നിന്നുള്ള വിവരം. അതേ സമയം വിദേശ എണ്ണ വരവ് ശക്തമായത് മുന്‍ നിര്‍ത്തി അയല്‍സംസ്ഥാനങ്ങളിലെ മില്ലുകാര്‍ വെളിച്ചെണ്ണ സ്റ്റോക്ക് വിറ്റുമാറാന്‍ തിടുക്കം പ്രകടിപ്പിക്കുന്നതായാണ് വിപണി വൃത്തങ്ങള്‍. കൊച്ചിയില്‍ വെളിച്ചെണ്ണ 100 രൂപ ഇന്ന് താഴ്ന്നു.

വിലക്കയറ്റത്തില്‍ കണ്ണും നട്ട് റബര്‍

റബര്‍ ടാപ്പിങിനെ ചെറിയ അളവില്‍ മഴ ബാധിച്ചെങ്കിലും തോട്ടം മേഖല വെട്ടിന് ഉത്സാഹിച്ചു. സീസണ്‍ കാലയളവായതിനാല്‍ റെയിന്‍ ഗാര്‍ഡ് ഇട്ടതോട്ടങ്ങളില്‍ പുലര്‍ച്ചെ തന്നെ കര്‍ഷകര്‍ വെട്ടിന് ഇറങ്ങി. പ്രതികൂല കാലാവസ്ഥ വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന കണക്ക് കൂട്ടലില്‍ സ്റ്റോക്കിസ്റ്റുകള്‍ രംഗത്ത് നിന്ന് അകന്ന്

സജീവമാകുന്ന ഏലം തോട്ടം

വണ്ടന്‍മേട്ടില്‍ നടന്ന ഏലയ്ക്ക  ലേലത്തില്‍ ഉല്‍പ്പന്നം വാരികൂട്ടാന്‍ കയറ്റുമതി മേഖലയ്ക്ക് ഒപ്പം ആഭ്യന്തര ഇടപാടുകാരും മത്സരിച്ചെങ്കിലും അതിനൊത്ത്  വിലയില്‍ കുതിപ്പ് ദൃശ്യമായില്ല. മൊത്തം ചരക്ക് വരവ് 74,000 കിലോയോളം എത്തിയതില്‍ 72,000 ന് അടുത്ത് ഇടപാടുകള്‍ നടന്നങ്കിലും ശരാശരി ഇനങ്ങളുടെ വില കിലോ 1786 രൂപയിലും മികച്ചയിനങ്ങള്‍ 2817 രൂപയിലും നിലകൊണ്ടു. മഴയുടെ അളവ് മെച്ചപ്പെട്ട സാഹചര്യത്തില്‍ അടുത്ത മാസം തോട്ടം മേഖല കൂടുതല്‍ സജീവമാകും. ആഗസ്റ്റിലെ കനത്ത വരള്‍ച്ച ഏലതോട്ടങ്ങളില്‍ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു.


Full View


Tags:    

Similar News