കേന്ദ്ര ബജറ്റ് ; പ്രതീക്ഷകളുമായി റബ്ബര്‍ കര്‍ഷകര്‍

വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നട്ടം തിരിഞ്ഞിരുന്ന രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു ഈയിടെ ഉണ്ടായ വിലയിലെ മുന്നേറ്റം. കിലോയ്ക്ക് 180-190 രൂപ വരെ വില ഉയര്‍ന്നെങ്കിലും ഇതൊരു സ്ഥായിയായ പ്രതിഭാസമാണെന്ന് ആരും കരുതുന്നില്ല. ഈ പശ്ചാത്തലത്തിലാണ് റബ്ബര്‍ കര്‍ഷകര്‍ 2022-23 ലെ കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. രാജ്യത്തെ റബ്ബറിന്റെ ഉത്പാദനവും ഉപഭോഗവും കൃത്യമായി കണക്കാക്കി കുറവ് വരുന്നത് മാത്രം ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുമാനമാണ് കര്‍ഷകര്‍ ഏറെ പ്രതീക്ഷിക്കുന്ന ഒരു കാര്യം. റബ്ബര്‍ ഇറക്കുമതിക്ക് […]

Update: 2022-01-31 21:22 GMT

വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നട്ടം തിരിഞ്ഞിരുന്ന രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു ഈയിടെ ഉണ്ടായ വിലയിലെ മുന്നേറ്റം. കിലോയ്ക്ക് 180-190 രൂപ വരെ വില ഉയര്‍ന്നെങ്കിലും ഇതൊരു സ്ഥായിയായ പ്രതിഭാസമാണെന്ന് ആരും കരുതുന്നില്ല. ഈ പശ്ചാത്തലത്തിലാണ് റബ്ബര്‍ കര്‍ഷകര്‍ 2022-23 ലെ കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

രാജ്യത്തെ റബ്ബറിന്റെ ഉത്പാദനവും ഉപഭോഗവും കൃത്യമായി കണക്കാക്കി കുറവ് വരുന്നത് മാത്രം ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുമാനമാണ് കര്‍ഷകര്‍ ഏറെ പ്രതീക്ഷിക്കുന്ന ഒരു കാര്യം. റബ്ബര്‍ ഇറക്കുമതിക്ക് സേഫ് ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്തുക എന്നത് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

റബ്ബര്‍ കൃഷിയില്‍ കര്‍ഷകനെ പിടിച്ച് നിര്‍ത്തുന്നതിനായി സാരമായ സാമ്പത്തിക സഹായവും ഇതര നടപടികളും കര്‍ഷകര്‍ ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. റോഡ് നിര്‍മാണം തുടങ്ങിയ ഉപഭോഗ വൈവിധ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികളും കര്‍ഷകര്‍ നിരന്തരമായി ആവസ്യപ്പെടുന്ന കാര്യങ്ങളാണ്.

മറ്റൊരു പ്രധാന ആവശ്യം ഇതര രാജ്യങ്ങള്‍ നല്‍കുന്നത് പോലെ, കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് കാര്‍ബണ്‍ ഫണ്ട് റബ്ബര്‍ കൃഷിക്ക് ലഭ്യമാക്കുക എന്നതാണ്.

റബ്ബര്‍ ഇപ്പോഴും ഒരു വ്യവസായിക അസംസ്‌കൃത വസ്തുവായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു പൂര്‍ണ്ണ കാര്‍ഷിക ഉത്പന്നമായി റബ്ബറിനെ കണക്കാക്കിയാല്‍ മാത്രമേ റബ്ബര്‍ വിപണിയില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാവൂ എന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News