പുതുവര്‍ഷത്തില്‍ കുരുമുളക് വിപണി  ഉണര്‍വ്വില്‍

പുതുവര്‍ഷത്തില്‍ കുരുമുളക്  വില പുതിയ ഉണര്‍വിലാണ്. കിലോയ്ക്ക് 527 രൂപവരെയാണ് കുരുമുളക് വില കഴിഞ്ഞ ദിവസത്തില്‍ ഉയര്‍ന്നത്. മൂന്ന് മാസത്തിന് മുന്‍പ് 510-512 രൂപ നിലവാരത്തില്‍ തുടര്‍ന്നിരുന്ന കുരുമുളക് വില ഈ പുത്തന്‍ കുതിപ്പിലേക്ക് ഉയര്‍ന്നത് സ്ഥായിയായി കുറച്ച് മാസങ്ങള്‍ കൂടി തുടരുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തായ്‌ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞതും ആഭ്യന്തര ഉത്പാദനം ഉപഭോഗത്തിന് അനുസരിച്ച് ഉയരാത്തതുമാണ് ഈ കുതിപ്പിന് കാരണമായി കരുതുന്നത്. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവര പ്രകാരം ഈ വര്‍ഷം […]

Update: 2022-01-31 21:18 GMT

പുതുവര്‍ഷത്തില്‍ കുരുമുളക് വില പുതിയ ഉണര്‍വിലാണ്. കിലോയ്ക്ക് 527 രൂപവരെയാണ് കുരുമുളക് വില കഴിഞ്ഞ ദിവസത്തില്‍ ഉയര്‍ന്നത്. മൂന്ന് മാസത്തിന് മുന്‍പ് 510-512 രൂപ നിലവാരത്തില്‍ തുടര്‍ന്നിരുന്ന കുരുമുളക് വില ഈ പുത്തന്‍ കുതിപ്പിലേക്ക് ഉയര്‍ന്നത് സ്ഥായിയായി കുറച്ച് മാസങ്ങള്‍ കൂടി തുടരുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തായ്‌ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞതും ആഭ്യന്തര ഉത്പാദനം ഉപഭോഗത്തിന് അനുസരിച്ച് ഉയരാത്തതുമാണ് ഈ കുതിപ്പിന് കാരണമായി കരുതുന്നത്. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവര പ്രകാരം ഈ വര്‍ഷം കുരുമുളക് ഉത്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തോളം കുറവായിരിക്കുകയാണ്.

 

Tags:    

Similar News