ആഗോള സുഗന്ധവ്യഞ്ജന വിപണി 2022ൽ എങ്ങനെ?
സുഗന്ധവ്യജ്ഞനങ്ങൾക്ക് നല്ല കാലമാണ് വരാനിരിക്കുന്നത് എന്നത് അവയുടെ കർഷകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നു. പ്രത്യേകിച്ചും ഈ ഉത്പന്നങ്ങളുടെ കലവറയായ കേരളത്തിലെ കർഷകർക്ക്. പ്രമുഖ അമേരിക്കൻ മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ഗ്രാന്റ് വ്യൂ റിസേർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2020-2022 കാലയലവിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി 6.5% ശരാശരി വാർഷികവളർച്ച കൈവരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 2019ൽ വിപണിയുടെ വലുപ്പം 5.86 ബില്യൺ ഡോളറായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നതും ഈ പശ്ചാത്തലത്തിൽ ഏറെ […]
സുഗന്ധവ്യജ്ഞനങ്ങൾക്ക് നല്ല കാലമാണ് വരാനിരിക്കുന്നത് എന്നത് അവയുടെ കർഷകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്നു. പ്രത്യേകിച്ചും ഈ ഉത്പന്നങ്ങളുടെ കലവറയായ കേരളത്തിലെ കർഷകർക്ക്. പ്രമുഖ അമേരിക്കൻ മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ഗ്രാന്റ് വ്യൂ റിസേർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2020-2022 കാലയലവിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി 6.5% ശരാശരി വാർഷികവളർച്ച കൈവരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 2019ൽ വിപണിയുടെ വലുപ്പം 5.86 ബില്യൺ ഡോളറായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നതും ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്.
ഗണ്യമായ ഈ വളർച്ചയുടെ കാരണമായി പറയുന്നത് ആഗോലതലത്തിൽ ഭക്ഷ്യവിഭവങ്ങളിൽ പുത്തൻ സ്വാദുകളുടെ പരീക്ഷണം വ്യാപകമാകുന്നതും അതിനുവേണ്ടി സ്വാഭാവിക സുഗന്ധവ്യഞ്ജനങ്ങൾ കൂടുതലായി ഉപയോഗിക്കാനുള്ള താത്പര്യവുമാണെന്നാണ്.
എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ ഉത്പാദകർ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണ് ഇനി വരാനിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ പരിശുദ്ധിയുടേയും ഗുണമേന്മയുടേയും കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇനിയുള്ള നാളുകളിൽ തയ്യാറായേക്കില്ല, പ്രത്യേകിച്ചും കോവിഡു പോലുള്ള മഹാമാരിയുടെ അനുഭവ പാഠങ്ങൾ മുന്നിലുള്ളപ്പോൾ.
ഇന്ത്യയിൽ നിന്നുള്ള കുരുമുളക്, ഏലം,പട്ട, ഗ്രാമ്പൂ തുടങ്ങിയവയ്ക്കായിരിക്കും ഏറെ പ്രിയം കൂടുക. ഇതോടൊപ്പം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ തനതായ പാചക വൈവിധ്യങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ സുഗന്ധവ്യജ്ഞന വിപണിയിലെ താത്കാലിക ഇടിവുകൾ കർഷകർ കാര്യമാക്കേണ്ടതില്ലെന്നു തന്നെ പറയാം.