ആര്‍ക്കേഡ് ഡെവലപ്പേഴ്‌സ് ഐപിഒയ്ക്ക്

31 ഇരട്ടി അപേക്ഷകളോടെ റിഷഭ് ഇൻസ്ട്രുമെന്റസ് ഇഷ്യൂ അവസാനിച്ചു;

Update: 2023-09-02 09:16 GMT

കൊച്ചി: മുംബൈയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഇഷ്യു വഴി 430 കോടി രൂപയാണ് സ്വരൂപിക്കുക.

യുണിസ്റ്റോണ്‍ കാപ്പിറ്റലാണ് ലീഡ് മാനേജര്‍.

ഭാവി പദ്ധതികള്‍ക്കും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കും കമ്പനിയുടെ പൊതുവായ ആവശ്യങ്ങള്‍ക്കുംവേണ്ടിയാണ് തുക ഉപയോഗിക്കുക.

31 ഇരട്ടി അപേക്ഷകളോടെ റിഷഭ് ഇൻസ്ട്രുമെന്റസ് ഇഷ്യൂ അവസാനിച്ചു

ഓഗസ്റ്റ് 30 ആരംഭിച്ച റിഷഭ് ഇൻസ്ട്രുമെന്റ്സ് ഇഷ്യൂ 31.65 ഇരട്ടി അപേക്ഷകളുമായി സെപ്റ്റംബർ 1 നു  അവസാനിച്ചു. റിഷഭ് ഇൻസ്ട്രുമെന്റ്സ് ഇഷ്യൂവിന്റെ 77,90,202 ഓഹരികൾക്കെതിരെ 24,65,71,162 ഓഹരികൾക്കായി അപെക്ഷകൾ ലഭിച്ചു.  ഇഷ്യു വഴി 490.78 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് 

റിഷഭ് ഇൻസ്ട്രുമെന്റ്സ് ഓഹരികൾ സെപ്റ്റംബർ 11 നു ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

Tags:    

Similar News