മംഗളം അലോയ്‌സ് 55 കോടി സമാഹരിക്കും

  • ഇഷ്യു സെപ്റ്റംബർ 21-25
  • പ്രൈസ് ബാൻഡ് 80 രൂപ
  • ഒരു ലോട്ടിൽ 1600 ഓഹരികൾ

Update: 2023-09-21 04:32 GMT

 സ്റ്റെയിൻലെസ് സ്റ്റീൽ അധിഷ്ഠിത ഉൽപ്പന്നങ്ങള്‍ നിർമിക്കുന്ന മംഗളം അലോയ്‌സ്  55 കോടി രൂപയുടെ ഇഷ്യുമായി   സെപ്റ്റംബർ 21-ന് മൂലധനവിപണിയിലെത്തും. ഇഷ്യു 25-ന് അവസാനിക്കും. ഓഹരികൾ ഒക്ടോബര് അഞ്ചിന് എൻ‌എസ്‌ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 80 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞ ലോട്ട് സൈസ് 1600 ഓഹരികളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 128,000 രൂപ.

ഇഷ്യൂതുകയില്‍ 49.01 കോടി രൂപയുടെ പുതിയ ഓഹരികളും 5.90 കോടി രൂപയുടെ ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.

ഉത്തംചന്ദ് ചന്ദൻമൽ മേത്തയും തുഷാർ ഉത്തംചന്ദ് മേത്തയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

പ്രവർത്തന മൂലധന ആവശ്യകതകൾ, ബിസിനസ് ഗവേഷണത്തിനും വികസനത്തിനുമുള്ള മൂലധന ചെലവ്, പൊതു കോർപ്പറേറ്റ്  ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഇഷ്യൂ തുക ഉപയോഗിക്കും.

മുപ്പതിലധികം അന്തർദേശീയ ഗ്രേഡുകളിലും 3 എംഎം മുതൽ 400 എംഎം വരെ വലിപ്പത്തില്‍  എസ്എസ് ഇന്ഗോട്ട്,  എസ്എസ് ബ്ലാക്ക് ബാർ, എസ്എസ് ബ്രൈറ്റ് റൗണ്ട് ബാർ, ബ്രൈറ്റ് ഹെക്സ് ബാർ, ബ്രൈറ്റ് സ്ക്വയർ ബാർ, ആംഗിൾ, പാട്ടി, ഫോർജിംഗ്സ്, ഫാസ്നറുകൾ എന്നിവ  കമ്പനി  നിർമ്മിക്കുന്നു 

സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്രാപ്പ് ഉരുക്കി സ്റ്റെയിൻലെസ് സ്റ്റീൽ റൗണ്ടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ശൈലി മാറ്റി തുടർന്ന് ഹീറ്റ് ട്രീറ്റ്മെന്റ് അനീലിംഗ് ഫർണസും ബ്രില്ല്യന്റ് ബാർ മെഷീനും ഉപയോഗിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ഇൻഗോട്ടുകൾ സൃഷ്ടിക്കുന്നു.  1988-ൽ  ആരംഭിച്ച കമ്പനിയുടെ സ്ഥാപിത ശേഷി 25000 ടണ്ണാണ്.

കമ്പനി 2022 -23  വർഷത്തില്‍ 302 .92 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിത് 271 .26 കോടി രൂപയായിരുന്നു.

2023, 2022, 2021 സാമ്പത്തിക വർഷങ്ങളിൽ സ്ഥാപനത്തിന്റെ പ്രവർത്തന വരുമാനം യഥാക്രമം  30,936.90 ലക്ഷം രൂപ  എന്നിങ്ങനെ രേഖപെടുത്തിയിട്ടുണ്ട്.

എക്സ്പെർട്ട് ഗ്ലോബൽ കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ്  ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

Tags:    

Similar News