ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഐപിഒ യ്ക്ക്

  കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്കൊരുങ്ങുന്നു.  56 മുതല്‍ 59 രൂപ വരെയാണ്  നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രൈസ് ബാന്‍ഡ്. 500 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്പന ഒക്ടോബര്‍ 4 ന് ആരംഭിച്ച് 7 നു അവസാനിക്കും. സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ചെലവുകള്‍ക്കും, കടം വീട്ടുന്നതിനും , പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. ഐപിഒ യുടെ പകുതി ഷെയറുകള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായാണ് മാറ്റി വച്ചിട്ടുള്ളത്. 35 […]

Update: 2022-09-28 05:00 GMT

 

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്കൊരുങ്ങുന്നു. 56 മുതല്‍ 59 രൂപ വരെയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രൈസ് ബാന്‍ഡ്. 500 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്പന ഒക്ടോബര്‍ 4 ന് ആരംഭിച്ച് 7 നു അവസാനിക്കും. സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ചെലവുകള്‍ക്കും, കടം വീട്ടുന്നതിനും , പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. ഐപിഒ യുടെ പകുതി ഷെയറുകള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായാണ് മാറ്റി വച്ചിട്ടുള്ളത്. 35 ശതമാനം റീട്ടെയില്‍ നിക്ഷേപകരക്കും 15 ശതമാനം ഇതര നിക്ഷേപകര്‍ക്കുമാണ്.

ബജാജ് ഇലെക്ട്രോണിക്‌സിന്റെ കീഴില്‍ പവന്‍ കുമാര്‍ ബജാജും, കരണ്‍ ബജാജും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് (EMIL). കമ്പനിക്കു 36 നഗരങ്ങളിലായി 112 സ്റ്റോറുകളുണ്ട്. നിലവില്‍ ദക്ഷണേന്ത്യയില്‍ മുന്‍ നിരയിലുള്ള കമ്പനി ആന്ധ്ര പ്രദേശ്, തെലങ്കാന, ദേശീയ തലസ്ഥാന മേഖലയിലും വ്യപൈപ്പിക്കുന്നതിനു ലക്ഷ്യമിടുന്നുണ്ട്.

2022 ല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 36 ശതമാനം വര്‍ധിച്ചു 434.93 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 320.18 കോടി രൂപയായിരുന്നു. നികുതി കിഴിച്ചുള്ള ലാഭം 77 ശതമാനം വര്‍ധിച്ചു 58.62 കോടി രൂപയില്‍ നിന്നും 103.89 കോടി രൂപയായി.

Tags:    

Similar News