ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84ല്‍ തുടരുന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84ല്‍ തുടരുന്നു. വിദേശ വിപണിയില്‍ ഡോളര്‍ ശക്തമായതും ഓഹരികളിലെ വില്‍പന വര്‍ധിച്ചതും രൂപയ്ക്ക് ഏതാനും ദിവസമായി തിരിച്ചടിയാകുന്നുണ്ടായിരുന്നു. എന്നാല്‍ ക്രൂഡ് വിലയിലുണ്ടായ കുറവാണ് രൂപയുടെ മൂല്യം താഴേയ്ക്ക് പോകാതിരിക്കാന്‍ കാരണമെന്ന് ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.90 എന്ന നിലയയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.92 ആയി കുറയുകയും 79.78 ആയി ഉയരുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ചയും വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ […]

Update: 2022-08-22 07:51 GMT

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84ല്‍ തുടരുന്നു. വിദേശ വിപണിയില്‍ ഡോളര്‍ ശക്തമായതും ഓഹരികളിലെ വില്‍പന വര്‍ധിച്ചതും രൂപയ്ക്ക് ഏതാനും ദിവസമായി തിരിച്ചടിയാകുന്നുണ്ടായിരുന്നു. എന്നാല്‍ ക്രൂഡ് വിലയിലുണ്ടായ കുറവാണ് രൂപയുടെ മൂല്യം താഴേയ്ക്ക് പോകാതിരിക്കാന്‍ കാരണമെന്ന് ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.90 എന്ന നിലയയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.92 ആയി കുറയുകയും 79.78 ആയി ഉയരുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ചയും വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84

ഇന്ന് സെന്‍സെക്‌സ് 872.28 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞു 58,773.87 ല്‍ വ്യപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 267.75 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടത്തില്‍ 17,490.70 ലും ക്ലോസ് ചെയ്തു. ദുര്‍ബലമായ നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

എന്‍എസ്സി-യില്‍ ടാറ്റ കണ്‍സ്യൂമര്‍, ഐ ടി സി, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, നെസ്ലെ എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്‌സ് എന്നിവ താഴ്ചയിലായിരുന്നു. ഏഷ്യന്‍ വിപണികളില്‍ സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ് അവസാനിച്ചത്.

സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി -246.00 പോയിന്റ് ഇടിഞ്ഞു 17,498 ല്‍ വ്യാപാരം നടക്കുന്നു. അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബ്രെന്റ് ക്രൂഡ് 1.01 ശതമാനം താഴ്ന്ന് ബാരലിന് 95.74 ഡോളറിലെത്തി.

Tags:    

Similar News