ഇന്ന് 'പൊന്നും വെള്ളി': പവന് 320 രൂപ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 കാരറ്റ്). അന്നേദിവസം ഉച്ചകഴിഞ്ഞ് വീണ്ടും 200 രൂപ കുറഞ്ഞ് 37,880 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 41,672 രൂപയായി. […]

Update: 2022-08-12 01:10 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 കാരറ്റ്). അന്നേദിവസം ഉച്ചകഴിഞ്ഞ് വീണ്ടും 200 രൂപ കുറഞ്ഞ് 37,880 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 41,672 രൂപയായി. ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,209 രൂപയായി.

വെള്ളി വില ഗ്രാമിന് 64.40 രൂപയാണ്. എട്ട് ഗ്രാമിന് 515.20 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.77ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 99.22 ഡോളറാണ് വില.

ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്ക്കിടയില്‍ സെന്‍സെക്സ് ഇന്ന് ആദ്യ വ്യാപാരത്തില്‍ 155 പോയിന്റ് ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 155.21 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 59,177.39 എന്ന നിലയിലാണ് ആദ്യ വ്യാപാരം നടത്തുന്നത്. എന്‍എസ്ഇ നിഫ്റ്റി 37.25 പോയിന്റ് അല്ലെങ്കില്‍ 0.21 ശതമാനം ഇടിഞ്ഞ് 17,621.75 ല്‍ എത്തി നില്‍ക്കുകയാണ്.

Tags:    

Similar News