1,500 കോടി രൂപയുടെ ഓർഡറുകൾ ജെഎംസി പ്രോജക്ട്സ് ഓഹരികൾക്ക് കുതിപ്പേകി
ജെഎംസി പ്രോജക്ട്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.39 ശതമാനം ഉയർന്ന് 92.20 രൂപയിലെത്തി. കമ്പനിയ്ക്ക് 1,524 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 1,012 കോടി രൂപയുടെ ഏഷ്യയിലെ സംയോജിത എയർപോർട്ട് വികസനത്തിനായുള്ള ഇപിസി പദ്ധതി, 370 കോടി രൂപയുടെ ഇന്ത്യയിലെ ജല പദ്ധതി, 142 കോടി രൂപയുടെ ബിൽഡിങ്-ഫാക്ടറി പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓഹരി ഇന്ന് 2.21 ശതമാനം നേട്ടത്തിൽ 87.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കല്പതാരു പവർ ട്രാൻസ്മിഷൻ […]
ജെഎംസി പ്രോജക്ട്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.39 ശതമാനം ഉയർന്ന് 92.20 രൂപയിലെത്തി. കമ്പനിയ്ക്ക് 1,524 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. 1,012 കോടി രൂപയുടെ ഏഷ്യയിലെ സംയോജിത എയർപോർട്ട് വികസനത്തിനായുള്ള ഇപിസി പദ്ധതി, 370 കോടി രൂപയുടെ ഇന്ത്യയിലെ ജല പദ്ധതി, 142 കോടി രൂപയുടെ ബിൽഡിങ്-ഫാക്ടറി പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓഹരി ഇന്ന് 2.21 ശതമാനം നേട്ടത്തിൽ 87.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കല്പതാരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജെഎംസി പ്രോജെക്ടസ് ഇന്ത്യയിലെ പ്രമുഖ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഇപിസി കമ്പനിയാണ്.