രൂപ ഇടിവില്‍ തന്നെ: 10 പൈസ ഇടിഞ്ഞ് 79.23 ആയി
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 79.23 ആയി. ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.20 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് […]
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 79.23 ആയി. ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.20 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്സ് 303.38 പോയിന്റ് ഉയര്‍ന്ന് 54,481.84 ലും നിഫ്റ്റി 87..70 നേട്ടത്തോടെ 16,220.60 ലും വ്യാപാരം അവസാനിപ്പിച്ചു. എല്‍ ആന്‍ഡ് ടി, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡോ റെഡ്ഡീസ്, നെസ് ലേ, ഭാര്‍തി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍ എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.