യുഎസ് ഡോളറിനെതിരെ രൂപ ഇടിഞ്ഞു
- ജനുവരി 9 ചൊവ്വാഴ്ച രൂപ 83.11 നാണ് വ്യാപാരം ക്ലോസ് ചെയ്തത്
- ആഭ്യന്തര ഇക്വിറ്റി വിപണികളിലെ തളര്‍ച്ച രൂപയെ ബാധിച്ചതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു
ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതും, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും രൂപയ്ക്ക് തിരിച്ചടിയായി. ജനുവരി 10 ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.17 ആയി.
ജനുവരി 9 ചൊവ്വാഴ്ച രൂപ 83.11 നാണ് വ്യാപാരം ക്ലോസ് ചെയ്തത്.
ആഭ്യന്തര ഇക്വിറ്റി വിപണികളിലെ തളര്‍ച്ചയും രൂപയെ ബാധിച്ചതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെയുള്ള രൂപയുടെ വ്യാപാരം 83.13 ല്‍ ആരംഭിച്ചെങ്കിലും പിന്നീട് 83.17 ലെത്തി.
ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് ജനുവരി 12-ാം തീയതിയും യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് ജനുവരി 11-ാം തീയതിയും പുറത്തുവിടും. ഇതില്‍ നിക്ഷേപകര്‍ക്കുള്ള ആശങ്കയാണു മുന്നേറ്റമോ ഇടിവോ ഇല്ലാതെ രൂപ ചലിക്കാനുള്ള കാരണം.
ഡോളര്‍ സൂചികയില്‍ ഇന്ന് (ജനുവര 10) 0.02 ശതമാനം താഴ്ന്ന് 102.26 എന്ന നിലയിലാണു വ്യാപാരം നടക്കുന്നത്.
ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 0.23 ശതമാനം ഉയര്‍ന്ന് 77.77 ഡോളറിലെത്തി.