രൂപ തകര്‍ച്ചയില്‍ തന്നെ: മൂല്യം 78.34ല്‍
ഡെല്‍ഹി: സര്‍വകാല തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് നീങ്ങാനാവാതെ രൂപ. ഇന്ന് മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.34ല്‍ (പ്രൊവിഷണല്‍) എത്തി. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 78.24ലേക്ക് ഉയരുകയും 78.36ലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് വില ദൃഢമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.24 എന്ന നിലയിലായിരുന്നു. മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ഇന്ന് നിഫ്റ്റിയും സെന്‍സെക്സും ഒരു ശതമാനത്തോളം […]
ഡെല്‍ഹി: സര്‍വകാല തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് നീങ്ങാനാവാതെ രൂപ. ഇന്ന് മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.34ല്‍ (പ്രൊവിഷണല്‍) എത്തി. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 78.24ലേക്ക് ഉയരുകയും 78.36ലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് വില ദൃഢമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.24 എന്ന നിലയിലായിരുന്നു.
മൂന്നാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. ഇന്ന് നിഫ്റ്റിയും സെന്‍സെക്സും ഒരു ശതമാനത്തോളം ഉയര്‍ന്നു. വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ലാഭത്തില്‍ അവസാനിച്ചു. പണപ്പെരുപ്പ ആശങ്കകള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. ഇത് ഐടി ബാങ്കിങ് എഫ്എംസിജി മേഖലകളിലെ ഓഹരികളെല്ലാം നേട്ടത്തില്‍ അവസാനിക്കുന്നതിനു കാരണമായി. സെന്‍സെക്‌സ് 433.30 പോയിന്റ് (0.82 ശതമാനം) ഉയര്‍ന്നു 53,161.28 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 132.80 പോയിന്റ് ഉയര്‍ന്നു (0 .85 ശതമാനം) 15,832.05 ലും വ്യാപാരം അവസാനിപ്പിച്ചു. ലാര്‍സണ്‍ & ട്യൂബ്രോ, എച് സി എല്‍ ടെക്‌നോളോജിസ്, ഇന്‍ഫോസിസ്, ടെക് മഹിന്ദ്ര, ഇന്‍ഡ്സിന്ദ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഭാരതി, എയര്‍ടെല്‍, ടാറ്റസ്റ്റീല്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കി. കൊടക് മഹിന്ദ്ര ബാങ്ക്, റീലിന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ എന്നിവ നഷ്ടത്തിലായി. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോങ്കോഗ് എന്നിവ നേട്ടത്തില്‍ അവസാനിച്ചു.